24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ്; മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരൻ
Uncategorized

കെ കരുണാകരൻ്റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോർഡ്; മോദിക്കും പത്മജയ്ക്കുമൊപ്പം കരുണാകരൻ

മലപ്പുറം: നിലമ്പൂരില്‍ കെ കരുണാകരന്‍റെ ചിത്രം വച്ച് ബിജെപി ഫ്ലക്സ് ബോര്‍ഡ്. നരേന്ദ്ര മോദിയുടെയും പത്മജ വേണുഗോപാലിന്‍റെയും ചിത്രത്തിനൊപ്പമാണ് കെ കരുണാകരന്‍റെ ചിത്രവും വന്നിരിക്കുന്നത്. പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് വന്നതിന് പിന്നാലെയാണ് ബിജെപി ഫ്ലക്സില്‍ കരുണാകരനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പത്മജ ബിജെപിയിലേക്ക് പോയ പശ്ചാത്തലത്തില്‍ കരുണാകരനെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കരുത്, അത് അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാക്കള്‍ നേരത്തേ താക്കീത് ചെയ്തിരുന്നു. എന്നാല്‍ നേതാക്കള്‍ ആശങ്കപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുകയാണ്.

ബിജെപി നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അതേസമയം ബോര്‍ഡിനെതിരെ യൂത്ത് കോൺഗ്രസ് നിലമ്പൂർ പൊലീസിന് പരാതി നൽകി.

Related posts

സുപ്രീം കോടതി ബാര്‍ അസോസിയേഷനിൽ രാജി; മുതിർന്ന മലയാളി അഭിഭാഷകൻ രഞ്ജി തോമസ് രാജിവെച്ചു

Aswathi Kottiyoor

ചുട്ടുപൊള്ളി നാട്; ഇന്നലെ രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിൽ

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്‍റെ അച്ഛന്‍റെ മൊഴിയെടുക്കാൻ സിബിഐ; വയനാട്ടിലെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox