24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • എതിർ സ്ഥാനാർത്ഥിയാരെന്നത് എന്റെ വിഷയമല്ല; തൃശ്ശൂരിൽ ബിജെപി വിജയിക്കും: സുരേഷ് ഗോപി
Uncategorized

എതിർ സ്ഥാനാർത്ഥിയാരെന്നത് എന്റെ വിഷയമല്ല; തൃശ്ശൂരിൽ ബിജെപി വിജയിക്കും: സുരേഷ് ഗോപി

തൃശ്ശൂര്‍: തൃശ്ശൂരിൽ എതിർ സ്ഥാനാർത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാർത്ഥികൾ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാർഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിപ്പട്ടികയിൽ അപ്രതീക്ഷിത മാറ്റത്തിനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
വടകരയിലെ സിറ്റിങ് എം പി കെ മുരളീധരനാണ് തൃശ്ശൂരിൽ മത്സരിക്കുന്നത്. തൃശ്ശൂരിലെ സിറ്റിങ് എംപി ടി എൻ പ്രതാപൻ പട്ടികയിൽ നിന്നും പുറത്തുമായി. പ്രതാപനെ 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്നാണ് ധാരണ. മുരളീധരൻ മാറുന്ന വടകരയിൽ ഷാഫി പറമ്പിൽ എംഎൽഎയോ ടി സിദ്ദിഖ് എംഎൽഎയോ ഇതോടെ മത്സരിക്കും. ആലപ്പുഴയിൽ കെ സി വേണുഗോപാൽ തന്നെ മത്സരത്തിനിറങ്ങാനാണ് നിലവിൽ ധാരണയായിരിക്കുന്നത്. ബാക്കിയിടങ്ങളിൽ സിറ്റിങ് എംപിമാർ മത്സരിക്കാനാണ് ധാരണ. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കാനാണ് ധാരണയെങ്കിലും അവസാന തീരുമാനം രാഹുലിന് വിട്ടിരിക്കുകയാണ്. കോൺ​ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.

Related posts

തോട്ടപ്പള്ളിയിൽ സ്വകാര്യ സംരംഭകര്‍ മണൽ കടത്തുന്നു, കെഎംഎംഎല്ലിന് ഖനനാനുമതി പഠനം നടത്താതെ: കെസി വേണുഗോപാൽ

Aswathi Kottiyoor

ഇരിട്ടി ടൗണിൽ 60 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

കേരളത്തിലെ അസാധാരണ ചൂട്: സൗദിയിലെയും ആഫ്രിക്കയിലെയും ഉഷ്ണക്കാറ്റിനും പങ്കെന്ന് വിദഗ്ധർ

Aswathi Kottiyoor
WordPress Image Lightbox