24.2 C
Iritty, IN
October 5, 2024
Uncategorized

ഇന്ന് മഹാ ശിവരാത്രി

ശിവഭക്തരുടെ പ്രധാന ആഘോഷമാണ് ശിവരാത്രി. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലു മാണ് ശിവരാത്രി ആചരിക്കുന്നത് . ഈ വർഷം ഫെബ്രുവരി 18 മാണ് ശിവരാത്രി. ഉപവാസമനുഷ്ടിക്കുക, കൂവളത്തിലകൾ ശി വന് അർപ്പിക്കുക, രാത്രി ഉറക്കമിളക്കുക ഒക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗം പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചി രുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാ ണ് പൊതുവെ വിശ്വസിക്കുന്നത്. ശിവരാത്രി ദിവസം പിതൃ തർപ്പണവും ബലി ഇടുന്നതും പതിവാണ്.ആലുവ മണപ്പുറത്തെ ബലി വളരെ പ്രസിദ്ധമാണ്.

കണ്ണൂർ രാജരാജേശ്വരം,കാഞ്ഞിരക്കാട് വൈദ്യനാഥൻ, പറശ്ശിനിക്കടവ്,കോഴിക്കോട് തളി, കൊടുങ്ങ ല്ലൂർ സൃംഗപുരം , പാലക്കാട് ശുകപുരം ദക്ഷിണാമൂർത്തി,മലപ്പുറം തൃപ്പ ങ്ങോട്ട് ,തൃശൂർ വടക്കും നാഥൻ, ഗുരുവായൂർ മമ്മിയൂർ, എറണാകുളത്തപ്പൻ, ആലുവ മണ പ്പുറം,തിരുഐരാണിക്കുളം,ഉളിയന്നൂർ,വൈക്കം, കോട്ടയംകടുത്തുരുത്തി, ഏറ്റുമാനൂർ ,തി രുനക്കര മാവേലിക്കര കണ്ടിയൂർ, പത്തനം തി ട്ട കവിയൂർ മഹാദേവൻ, തിരുവനന്തപുരം ശ്രീ കണ്ഠേശ്വരം തുടങ്ങി അനേകം ശിവ ക്ഷേത്ര ങ്ങളിൽ ശിവരാത്രി വിശേഷമായി കോണ്ടാടുന്നു.

സർവ്വ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രിവ്രതം. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

Related posts

കൊറ്റംകുളങ്ങര ചമയവിളക്കിൽ വണ്ടിക്കുതിര വലിക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

മുൻ വൈരാ​ഗ്യം; വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം, നാലുപേർ അറസ്റ്റിൽ

Aswathi Kottiyoor

ഓണക്കാലത്ത് നീല, വെള്ളക്കാര്‍ഡുകാര്‍ക്ക് 5 കിലോ സ്പെഷ്യല്‍ അരി; 1383 രൂപയുടെ സാധനങ്ങള്‍ സപ്ലൈകോയില്‍ 756 രൂപയ്ക്ക്

Aswathi Kottiyoor
WordPress Image Lightbox