23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അഭിമന്യു വധക്കേസ്: പുതിയ രേഖകൾ തയ്യാറാക്കാനൊരുങ്ങി പ്രോസിക്യൂഷൻ
Uncategorized

അഭിമന്യു വധക്കേസ്: പുതിയ രേഖകൾ തയ്യാറാക്കാനൊരുങ്ങി പ്രോസിക്യൂഷൻ

കൊച്ചി: അഭിമന്യു വധക്കേസിൽ കാണാതായ രേഖകൾക്ക് പകരം പുതിയ രേഖകൾ തയ്യാറാക്കാൻ പ്രോസിക്യൂഷൻ. അടുത്ത തവണ കേസ് പരിഗണിക്കുന്നതിന് മുൻപ് രേഖകൾ തയ്യാറാക്കി കോടതിയെ അറിയിക്കാനാണ് നീക്കം.

കുറ്റപത്രവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഉൾപ്പെടെ നഷ്ടപ്പെട്ട പതിനൊന്ന് രേഖകളുടെയും സോഫ്റ്റ് കോപ്പി കയ്യിലുണ്ടെന്ന് പ്രോസിക്യൂഷൻ അവകാശപ്പെടുന്നു. രേഖകൾ വീണ്ടും തയ്യാറാക്കാൻ ഹൈക്കോടതി നിർദേശം നൽകിയ സാഹചര്യത്തിൽ ഉടൻ തന്നെ അവ പുനർ നിർമിക്കും. ഇതിനുള്ള നടപടി ആരംഭിച്ചുവെന്നും അടുത്ത തവണ വിഷയം പരിഗണിക്കുമ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.

ഈ മാസം പതിനെട്ടിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായ അഡ്വക്കേറ്റ് ജി മോഹൻരാജ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകും. നഷ്ടപ്പെട്ട രേഖകൾ വീണ്ടും സമർപ്പിക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അത് അറിയിക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗത്തിനും കോടതി നിർദേശം നൽകിയിരുന്നു.

രേഖകൾ നഷ്ടമായെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിഷയം പരിശോധിക്കാൻ സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെഷൻസ് കോടതിയിൽ ഹാജരാക്കിയ രേഖകൾ നഷ്ടമായത്.

Related posts

ജിഷ വധക്കേസ്; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

Aswathi Kottiyoor

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ പരാതി; സമ്മാന കൂപ്പണിന്റെ പേരിൽ പഴി കേട്ടെന്ന് കുടുംബാംഗങ്ങൾ

Aswathi Kottiyoor

പുൽവാമ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു, ആയുധങ്ങൾ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox