23.6 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ ലൈസന്‍സ് എടുക്കണം: ഹൈക്കോടതി
Uncategorized

തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ ലൈസന്‍സ് എടുക്കണം: ഹൈക്കോടതി

തിരുവനന്തപുരം: തെരുവുനായകളെ സംരക്ഷിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അതിനുള്ള ലൈസന്‍സ് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ഉത്തരവിട്ട് ഹൈക്കോടതി. 2023 ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ നിയമ പ്രകാരമാണ് കോടതി ഉത്തരവ്. തെരുവുനായകൾക്ക് വേണ്ട പരിഗണന നല്‍കണമെന്നും അവയെ സംരക്ഷിക്കാന്‍ വേണ്ട ലൈസന്‍സ് മൃഗ സ്‌നേഹികള്‍ എടുക്കണമെന്നും കോടതി പറഞ്ഞു.സ്‌കൂള്‍ കുട്ടികള്‍ക്കും റോഡിലൂടെ നടക്കുന്നവര്‍ക്കും നേരെയുണ്ടാവുന്ന തെരുവുനായ ആക്രമണങ്ങളെ ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ‘തെരുവുനായകൾ കുട്ടികളെയും, യുവാക്കളെയും, പ്രായമായവരെയുമൊക്കെ ആക്രമിക്കുന്ന വാര്‍ത്തകളാണ് ദിവസവും പത്രങ്ങളില്‍ കാണുന്നത്’.

തെരുവുനായകൾക്കെതിരെ എന്തെങ്കിലും നടപടി എടുക്കുകയാണെങ്കില്‍ നായപ്രേമികള്‍ അതിനെതിരെ രംഗത്ത് വരും. എന്നാല്‍ തെരുവുനായകളെക്കാള്‍ മനുഷ്യര്‍ക്ക് പരിഗണന നല്‍കണമെന്നാണ് എന്റെ അഭിപ്രായം. അതുപോലെ തെരുവുനായകള്‍ക്ക് നേരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളും അനുവദിക്കുന്നതല്ല’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തെരുവുനായകളെ സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിക്കാനും നായപ്രേമികളോട് കോടതി ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ മുഴ്ത്താടം വാര്‍ഡില്‍ നിന്നുള്ള പരാതിയെ തുടര്‍ന്നാണ് കോടതി നിര്‍ദ്ദേശം. രാജീവ് കൃഷ്ണന്‍ എന്നയാള്‍ പരിക്ക് പറ്റിയ തെരുവുനായയെ അയാളുടെ വീടിനകത്ത് പരിപാലിക്കുന്നുണ്ടെന്നും, അയാളുടെ വീട്ടിലുള്ള നായകൾ കാരണം വൃത്തിഹീനമായ അന്തരീക്ഷമാണ് നാട്ടുകാർ നേരിടുന്നതെന്നുമാണ് പരാതി. പ്രശ്നപരിഹാരത്തിനായി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കൃഷ്ണന്‍ പാലിക്കാത്തതായും പരാതിക്കാർ ആരോപിച്ചിരുന്നു.അതേസമയം നായകളെ വളര്‍ത്തുന്നതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ നിന്നും ലൈസന്‍സ് വാങ്ങാന്‍ രാജീവ് കൃഷ്ണനോട് കോടതി നിര്‍ദ്ദേശിച്ചു. കോര്‍പറേഷനും കോടതി ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കി.

Related posts

കാണാതായ ദമ്പതികളെ വേളാങ്കണ്ണിയിൽ മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

ഗതാഗത തടസം; ‘തൊപ്പി’ ഉദ്ഘാടകനായി എത്തിയ കടയുടെ ഉടമകൾക്കെതിരെ കേസെടുത്ത് പൊലീസ്

Aswathi Kottiyoor

കര്‍ണാടക ആര്‍ടിസിയുടെ കോഴിക്കോട്-ബെംഗളൂരു ബസ് അപകടത്തിൽപെട്ടു, നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്ക്

Aswathi Kottiyoor
WordPress Image Lightbox