25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മാഹി മദ്യവുമായി ഒരാൾ പിടിയിൽ
Uncategorized

മാഹി മദ്യവുമായി ഒരാൾ പിടിയിൽ

കണ്ണൂർ : ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലേ പഴയ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചു മാഹിയിൽ നിന്നും ഇറക്കിയ വിദേശ മദ്യം വിൽപ്പന നടത്തുന്നതിനിടയിൽ ബൈജു.കെ എന്ന കണ്ടൻ ബൈജുവിനെ ടൌൺ എസ് ഐമാരായ ഷമീൽ, സവ്യസച്ചിയും സംഘവും അറസ്റ്റ്‌ ചെയ്തു.

പഴയ സ്റ്റാൻഡ് കേന്ദ്രീകരിച്ചു മാഹി മദ്യം പെഗ്ഗ് ആക്കി വിൽപ്പന നടത്തുകയായിരുന്നു. സാമൂഹ്യ വിരുദ്ധ പ്രവർത്തനം വർധിച്ചു വരുന്നതായുള്ള വാർത്തകളെ തുടർന്ന് ടൗൺ ഇൻസ്‌പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. പ്രതി മുമ്പും അബ്കാരി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായിട്ടുണ്ട്.

ഇയാളെ കണ്ണൂർ ജെ എഫ്സി എം 1 കോടതി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ് ഐ അജയൻ, എസ് ഐ സജീവൻ എസ് സി പി ഒ മാരായ രാഗേഷ് സുജിത്,രാജേഷ്. കെപി, നാസർ, വിനിൽ മോൻ,ഗിരീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.

Related posts

ചുവരെഴുത്തിനെച്ചൊല്ലി കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം; 2 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു

Aswathi Kottiyoor

ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

സിപിഎം പ്രവർത്തകനെ കൊന്ന കേസിലെ പ്രതി പൂജപ്പുര സെൻട്രൽ ജയിലിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox