24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാട്ടിൽ സ്‌കൂൾ ബസ് തട്ടി അഞ്ച് വയസുകാരൻ മരിച്ചു
Uncategorized

വയനാട്ടിൽ സ്‌കൂൾ ബസ് തട്ടി അഞ്ച് വയസുകാരൻ മരിച്ചു

വയനാട്: കണിയാമ്പറ്റയിൽ സ്‌കൂൾ ബസ് തട്ടി വിദ്യാർഥി മരിച്ചു. മൂപ്പൻകാവ് സ്വദേശികളായ ജിനോ – അനിത ദമ്പതികളുടെ മകൻ ഇമ്മാനുവൽ (5) ആണ് വീടിന് സമീപം അപകടത്തിൽപ്പെട്ടത്. സഹോദരിയുടെ അടുത്തേക്കെത്താൻ റോഡ് മുറിച്ച് കടക്കുന്നതിനടിയിലാണ് സ്‌കൂൾ ബസ് തട്ടിയത്.

പള്ളിക്കുന്നിന് സമീപം വൈകുന്നേരം നാലരയോടെയാണ് സംഭവം നടന്നത്. സംഭവസ്ഥലത്ത് വെച്ച് തന്നെ കുട്ടിക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്.

Related posts

ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയും’: എ.സി. മൊയ്തീന്‍ |

Aswathi Kottiyoor

ഭാര്യയുടെ പ്രസവം കണ്ടശേഷം മാനസികനില വഷളായി; നഷ്ടപരിഹാരം തേടി ഭര്‍ത്താവ്.

Aswathi Kottiyoor

ഒരു മിനിറ്റിലെ കൊടുങ്കാറ്റ്; വീടുകൾക്ക് മുകളിലേക്ക് മരം വീണു, ഇലക്ട്രിക് പോസ്റ്റുകളും കടപുഴകി, വ്യാപക നാശം

Aswathi Kottiyoor
WordPress Image Lightbox