22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘കാണുന്ന സിനിമയ്ക്ക് മാത്രം പണം’; സർക്കാരിന്റെ സ്വന്തം ഒടിടി ‘സി സ്പേസ്’ ഇന്നുമുതൽ
Uncategorized

‘കാണുന്ന സിനിമയ്ക്ക് മാത്രം പണം’; സർക്കാരിന്റെ സ്വന്തം ഒടിടി ‘സി സ്പേസ്’ ഇന്നുമുതൽ


രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സർക്കാരിൻ്റെ നിയന്ത്രണത്തിലുള്ള ഒ.ടി.ടി പ്ലാറ്റ്ഫോം ഇന്ന് ഉദ്ഘാടനം ചെയ്യും. സി- സ്പേസ് എന്ന പേരിട്ടിരിക്കുന്ന പ്ലാറ്റ്ഫോം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെ 9. 30 ന് കൈരളി തിയറ്ററിൽ വച്ച് ജനങ്ങൾക്ക് സമർപ്പിക്കും.കെ.എസ്ഡി.എഫ്.സി ക്കാണ് സി- സ്പേസിന്‍റെ നിർവഹണ ചുമതല. പ്ലാറ്റ്ഫോമിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്പേസിൽ പ്രദർശിപ്പിക്കൂ.

ആദ്യഘട്ടത്തിലേക്ക് 42 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി- സ്പേസ്. ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.

Related posts

വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; അക്യുപങ്ചർ ചികിത്സ നടത്തിയ ഷിഹാബുദ്ദീൻ കസ്റ്റഡിയിൽ

Aswathi Kottiyoor

കോട്ടയത്തെ വ്യാപാരിയുടെ ആത്മഹത്യ; കർണാടക ബാങ്ക് ജീവനക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് കുടുംബം

Aswathi Kottiyoor

റബറിന് വിദേശത്ത് കുതിപ്പ്; കേരളത്തില്‍ അവഗണന

Aswathi Kottiyoor
WordPress Image Lightbox