• Home
  • Uncategorized
  • ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്;
Uncategorized

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്;

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്; കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തല്‍ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ വന്‍ ക്രമക്കേട്. ആദായനികുതി വകുപ്പ് പരിശോധനയില്‍ ദേവസ്വം ബോര്‍ഡില്‍ കൃത്യമായ കണക്കുകളില്ലെന്ന് കണ്ടെത്തി. 2018-19 സാമ്പത്തിക വര്‍ഷം ഓഡിറ്റ് നടന്നിട്ടില്ല. ആദായനികുതി വകുപ്പിന്റെ നോട്ടീസ് ദേവസ്വം ബോര്‍ഡ് തുടര്‍ച്ചയായി അവഗണിച്ചെന്നും വ്യക്തമാകുന്നു.ഇന്നലെയാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ആദായ നികുതി വകുപ്പിന്റെ ടിഡിഎസ് വിഭാഗമാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. വകുപ്പിന്റെ നോട്ടീസുകള്‍ ദേവസ്വം ബോര്‍ഡ് പലതവണ നിരസിച്ചു. രേഖകള്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. അക്കൗണ്ടുകള്‍ സംബന്ധിച്ച വിശദാംശങ്ങളും സമര്‍പ്പിച്ചില്ലെന്നും ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നു

Related posts

ചെറിയ പെരുന്നാൾ ആഘോഷം ഉന്നതമായ സാഹോദര്യത്തിന്റെ പ്രതിഫലനമാകട്ടെ; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

തെക്കൻ തമിഴ്നാട്ടിലെ പ്രളയത്തില്‍ മരണം പത്തായി; ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചില്ല,കേന്ദ്ര സംഘം ഇന്നെത്തും

Aswathi Kottiyoor

ഖത്തറിൽ വധശിക്ഷ: മലയാളിയടക്കം 8 ഇന്ത്യക്കാരെയും ജയിലിലെത്തി കണ്ട് ഇന്ത്യൻ അംബാസിഡർ

Aswathi Kottiyoor
WordPress Image Lightbox