24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അഭിമന്യു കൊലക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല
Uncategorized

അഭിമന്യു കൊലക്കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല

എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊലക്കേസില്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ കാണാനില്ല. എറണാകുളം സെഷന്‍സ് കോടതിയില്‍ നിന്നാണ് കുറ്റപത്രം ഉള്‍പ്പെടെയുള്ള രേഖകള്‍ കാണാതായത്. 2018 ജൂലൈ 1 നാണ് അഭിമന്യു കൊല്ലപ്പെടുന്നത്. ഈ രേഖകള്‍ എങ്ങനെ നഷ്ടമായി എന്നതില്‍ വ്യക്തതയില്ല.കുറ്റപത്രവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ഉള്‍പ്പെടെ 11 രേഖകളാണ് കാണാതായത്. മൂന്ന് മാസം മുന്‍പാണ് ഇവ കാണാതാകുന്നത്. എന്നാല്‍ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാതെ സംഭവം ഹൈക്കോടതിയെ അറിയിക്കുക മാത്രമാണ് സെഷന്‍സ് കോടതി ചെയ്തത്. രേഖകള്‍ കാണാതായത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷിക്കണമെന്ന നിലപാടിലാണ് എസ്എഫ്‌ഐ.

സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു. ‘അഭിമന്യു വധക്കേസ് അട്ടിമറിക്കുന്നതിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് മതതീവ്രവാദികളുടെ ഏജന്റുമാരായി കോടതിയില്‍ പ്രവര്‍ത്തിച്ചതാര് എന്നതിനെ സംബന്ധിച്ച് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് തന്നെ നേരിട്ട് അന്വേഷിക്കണം. കൃത്യവിലോപം കാണിച്ച എറണാകുളം സെഷന്‍സ് കോടതിയിലെ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഉടന്‍ നടപടി സ്വീകരിക്കണം. കേസിന്റെ നഷ്ടപ്പെട്ട രേഖകളെല്ലാം തിരിച്ചുപിടിച്ച് അഭിമന്യു വധക്കേസിലെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കണം’. എസ്എഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു

Related posts

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി നല്‍കും; മന്ത്രി കെ ബി ഗണേഷ് കുമാര്‍

Aswathi Kottiyoor

കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന സംഭവം; പ്രതി അഫ്‌സലിന്റെ ലൈസന്‍സ് ഉടന്‍ സസ്‌പെന്റ് ചെയ്യും

Aswathi Kottiyoor

ചൂട് കുറയും; സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox