പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഹരിതകർമ്മസേനയെ മൊമെന്റോ നൽകി ആദരിച്ചും,,പ്രഖ്യാപനം നടത്തിയും ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതിരുത്തി അധ്യക്ഷയായി.
“മാലിന്യ മുക്തം നവകേരളം” പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 100% യൂസർ ഫീ ശേഖരണ ആദ്യജില്ലയാകാനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായാണ് ആൾ താമസമുള്ള 4115 വീടുകളിൽ നിന്നും ഫെബ്രുവരി മാസം 15 ഹരിതകർമ്മസേന അംഗങ്ങൾ വഴി പാഴ് വസ്തുക്കളും യൂസർ ഫീയും ശേഖരിച്ചത്.പേരാവൂർ ബ്ലോക്കിൽ കൊട്ടിയൂർ കൂടാതെ കണിച്ചാറാണ് പ്രഖ്യാപനം നടത്തിയ മറ്റൊരു പഞ്ചായത്ത്.
ഈ പ്രവർത്തനങ്ങളിൽ ഹരിതകർമസേനയെ സഹായിച്ച ഭരണസമിതി അംഗങ്ങൾക്കും, നിർവഹണ ഉദ്യോഗസ്ഥർക്കും, ഹരിതകേരളം മിഷൻ ആർ പിക്കും ഹരിതകർമ്മസേനയും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ഷാജി പൊട്ടയിൽ,ഉഷ അശോക്കുമാർ,ജീജ പാനികുളങ്ങര,ബ്ലോക്ക് ശുചിത്വ ഓഫീസർ എ കെ സൽമ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ കെ രേഷ്മ,പഞ്ചായത്ത് സെക്രട്ടറി കെ എസ് സത്യൻ,വിഇഒ പ്രിൻസ്, ഹെൽത്ത് ഇൻസ്‌പെക്ടർ അനിത, ഹരിതകർമ്മസേന പ്രസിഡന്റ് ജിജി സണ്ണി തുടങ്ങിയവർ സംസാരിച്ചു.അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു സ്വാഗതവും, പഞ്ചായത്ത് അംഗം ജോണി ആമക്കാട്ട് നന്ദിയും പറഞ്ഞു.