24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം നടത്തി
Uncategorized

അടക്കാത്തോട് മൃഗാശുപത്രി റോഡ് ഉദ്ഘാടനം നടത്തി

കേളകം: എം.എൽ.എ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ അടക്കാത്തോട് – മൃഗാശുപത്രി റോഡിൻ്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ നിര്‍വഹിച്ചു. കേളകം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഫണ്ട് അനുവദിച്ചത്.
നാല് ലക്ഷം രൂപ ചിലവഴിച്ച് 66 മീറ്റര്‍ ദൂരമുള്ള കോണ്‍ക്രീറ്റ് റോഡാണ് പൂര്‍ത്തിയാക്കിയത്. കേളകം പഞ്ചായത്ത് പ്രസിഡന്‍റ് സി.ടി അനീഷ് അധ്യക്ഷനായി. പഞ്ചായത്തംഗം ഷാന്‍റി സജി , കോണ്‍ഗ്രസ് കേളകം മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് സന്തോഷ് മണ്ണാര്‍കുളം,മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് പ്രസിഡന്‍റ് പി.എച്ച് കബീര്‍, മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് ജോ.സെക്രട്ടറി സി.എം യൂസുഫ്, യൂത്ത് ലീഗ് മണ്ഡലം വെെസ് പ്രസിഡന്‍റ് ഇ.ഐ അബ്ദുറഹിമാന്‍, സോണി കട്ടക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

ഓസ്ട്രേലിയയിൽ ഭരണ–പ്രതിപക്ഷ കക്ഷികൾ രാജ്യത്തിനായി യോജിച്ചെത്തി: പ്രതിപക്ഷത്തെ ‘കുത്തി’ മോദി

Aswathi Kottiyoor

ഇനിയൊരു ടൂർണമെന്റിന് ഉണ്ടാകില്ല; വിരമിക്കൽ സൂചന നൽകി ട്രെന്റ് ബോൾട്ട്

Aswathi Kottiyoor

‘മണിപ്പൂരിനെ രക്ഷിച്ചത് കേന്ദ്ര ഇടപെടല്‍’; മണിപ്പൂര്‍ കലാപ വിഷയത്തില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

Aswathi Kottiyoor
WordPress Image Lightbox