20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • വത്സലയെ ആക്രമിച്ചത് ‘മഞ്ഞക്കൊമ്പൻ’; ആന മദപ്പാടിലെന്ന് സംശയം
Uncategorized

വത്സലയെ ആക്രമിച്ചത് ‘മഞ്ഞക്കൊമ്പൻ’; ആന മദപ്പാടിലെന്ന് സംശയം

തൃശൂര്‍: ഇന്നലെ തൃശൂര്‍ പെരിങ്ങല്‍ക്കുത്തില്‍ വത്സല (64) എന്ന സ്ത്രീ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. വാച്ചുമരം കോളനിയില്‍ ഊരുമൂപ്പൻ രാജന്‍റെ ഭാര്യയാണ് മരിച്ച വത്സല. കാട്ടില്‍ വിറകും മറ്റും ശേഖരിക്കാൻ കയറിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.ഇവരെ ആക്രമിച്ച കൊലായന ‘മഞ്ഞക്കൊമ്പൻ’ ആണെന്നാണ് പ്രദേശത്തെ ആദിവാസി വിഭാഗങ്ങള്‍ ഇപ്പോള്‍ അറിയിക്കുന്നത്. കൊമ്പില്‍ മഞ്ഞനിറമുള്ളതിനാലാണ് ഇതിന് ‘മഞ്ഞക്കൊമ്പൻ’ എന്ന പേര് വീണത്. ആന മദപ്പാടിലാണെന്നും സംശയമുണ്ട്. അങ്ങനെയെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യതകളും കൂടുതലാണ്.

പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

കോതമംഗലത്ത് കാട്ടാന ആക്രമണത്തില്‍ ഇന്ദിര എന്ന സ്ത്രീ കൊല്ലപ്പെട്ടത് വലിയ രാഷ്ട്രീയപ്പോരിന് വഴിവച്ച സാഹചര്യമാണിപ്പോള്‍. വന്യമൃഗശല്യം രൂക്ഷമായിട്ടും സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ഇക്കാര്യം ഉയര്‍ത്തിക്കാട്ടി ശക്തമായ സമരമാണ് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്.

ഇതിന്‍റെയെല്ലാം ഭാഗമായി ഇന്ന്‌ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിന് ഉന്നതതല യോഗം ചേരുന്നുണ്ട്. ഉച്ച കഴിഞ്ഞാണ് വനം മന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഓൺലൈനായാണ് യോഗം. ഇതില്‍ നേരത്തെ എടുത്ത നടപടികള്‍ ചര്‍ച്ചചെയ്യും. പുതുതായിചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചര്‍ച്ചയുണ്ടാകും.

Related posts

എന്തുകൊണ്ടാണ് പാലങ്ങൾ തെരഞ്ഞെടുപ്പിന് ശേഷം തകരുന്നത്, അന്വേഷണം വേണം’; വിചിത്ര വാദവുമായി കേന്ദ്രമന്ത്രി

Aswathi Kottiyoor

വര്‍ക്കല ശിവഗിരിയിൽ കൈവരിയിൽ ഇരുന്ന 65കാരൻ കനാലില്‍ വീണ് മരിച്ചു

Aswathi Kottiyoor

കേരളത്തിലെ ആദ്യ ഡീപ്ഫേക് തട്ടിപ്പ്; പ്രതികളെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തില്‍ നിന്ന് പൊക്കി പൊലീസ്

Aswathi Kottiyoor
WordPress Image Lightbox