23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കണിച്ചാർ കേളകം ആക്ഷൻ കമ്മിറ്റി 400 കെ വി ലൈനിന്റെ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ചു
Uncategorized

കണിച്ചാർ കേളകം ആക്ഷൻ കമ്മിറ്റി 400 കെ വി ലൈനിന്റെ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ചീഫ് എൻജിനീയർ സ്ഥലം സന്ദർശിച്ചു

കണിച്ചാർ :തിരുവനന്തപുരത്ത് വച്ച് നടന്ന ഉന്നത തല യോഗത്തിൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിക്ക് കണിച്ചാർ കേളകം ആക്ഷൻ കമ്മിറ്റി 400 കെ വി ലൈനിന്റെ പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ കെഎസ്ഇബി ചീഫ് എൻജിനീയർ ട്രാൻസ്‌കിഡ് സ്ഥലം സന്ദർശിച്ചു. ജനങ്ങളുടെ ആശങ്ക നേരിൽ കണ്ടു ബോധ്യപ്പെട്ട അദ്ദേഹം വേണ്ട തുടർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.

ചീഫ് എൻജിനീയർ രാജേഷ്, എക്സിക്യൂട്ടീവ് എൻജിനീയർ കൃഷ്ണേന്ദു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അമർനാഥ്, കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, ആക്ഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, ആക്ഷൻ കമ്മിറ്റി സെക്രട്ടറി ബെന്നി പുതിയ പറമ്പിൽ , എക്സിക്യൂട്ടീവ് മെമ്പർ ജെയിംസ് നെല്ലിമൂട്ടിൽ, കേളകം സിപിഐഎം ലോക്കൽ സെക്രട്ടറി ഷാജി , സിപിഐഎം ലോക്കൽ സെക്രട്ടറി ശ്രീധരൻ,കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റി ജോസ് നടപ്പുറം എന്നിവർ പങ്കെടുത്തു

Related posts

സില്‍വര്‍ ലൈന്‍ സർവേ നടപടികൾ നിർത്തിവെച്ചിട്ടില്ല: റവന്യൂ മന്ത്രി കെ രാജൻ

Aswathi Kottiyoor

ഇൻസ്റ്റഗ്രാം വഴി മന്ത്രവാദം; ഗവേഷകവിദ്യാർഥിനിക്ക് നഷ്ടം ആറുലക്ഷം രൂപ

Aswathi Kottiyoor

ഉംറ വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു

Aswathi Kottiyoor
WordPress Image Lightbox