24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മുർഖനെ തോളിലിട്ട് കൊല്ലം സ്വദേശിയുടെ അഭ്യാസം, ഒടുവിൽ സീൻ മാറി…
Uncategorized

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മുർഖനെ തോളിലിട്ട് കൊല്ലം സ്വദേശിയുടെ അഭ്യാസം, ഒടുവിൽ സീൻ മാറി…

ഗുരുവായൂർ: ഗുരുവായൂര്‍ ക്ഷേത്രനടയില്‍ പാമ്പിനെ തോളിലിട്ട് സാഹസത്തിനു മുതിര്‍ന്നയാള്‍ക്ക് പാമ്പ് കടിയേറ്റു. കൊല്ലം പാരിപ്പിള്ളി അനില്‍ ഭവനില്‍ സുനില്‍കുമാറിനാണ് പാമ്പുകടിയേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വടക്കേ നടയിലെ ഗേറ്റിന് സമീപത്തെ സെക്യൂരിറ്റി ക്യാബിന് സമീപം തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്.

സെക്യൂരിറ്റി ജീവനക്കാരും പൊലീസും ചേര്‍ന്ന് പാമ്പിനെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ഓടിച്ചു വിട്ടു. ഇന്നര്‍ റോഡില്‍നിന്ന് നാരായണാലയം ഭാഗത്തേക്ക് പോയ പാമ്പിനെ അനില്‍കുമാര്‍ പിടികൂടി സെക്യൂരിറ്റി ജീവനക്കാരുടെ സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. പൊലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പാമ്പിനെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. അരമണിക്കൂറോളം പാമ്പുമായി സാഹസം കാണിക്കുന്നതിനിടെ കടിയേല്‍ക്കുകയായിരുന്നു. കടിയേറ്റ ഉടനെ ഇയാൾ പാമ്പിനെ സെക്യൂരിറ്റി ക്യാബിന് നേരെ വലിച്ചെറിയുകയായിരുന്നു.

പിന്നാലെ തളര്‍ന്നുവീണ അനില്‍കുമാറിനെ ദേവസ്വം ജീവനക്കാരും ഭക്തരും ചേര്‍ന്ന് ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചു. പ്രാഥമിക ശുശ്രുഷയ്ക്ക് ശേഷം ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ആറുമണിയോടെ പാമ്പുപിടുത്തക്കാരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ആറടിയോളം നീളമുള്ള മൂര്‍ഖനെയാണ് പിടികൂടിയത്. പാമ്പിനെ പിന്നീട് എരുമപ്പെട്ടി ഫോറസ്റ്റിന് കൈമാറി.

Related posts

ഓസീസ് കടമ്പ കടന്നാല്‍ പിന്നെ കീരീടം; ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിക്കാന്‍ ഇന്ത്യ

Aswathi Kottiyoor

ലുലു മാളിൽ 15 മുതൽ 19 വരെ ‘പൂരം’, കൊടിയേറി, ഇനി കാത്തിരിക്കുന്നത് വമ്പൻ സ‍‍ര്‍പ്രൈസുകൾ, പങ്കെടുക്കാൻ പ്രമുഖർ

Aswathi Kottiyoor

തൃപ്പൂണിത്തുറ സ്ഫോടനം; ഭരണസമിതി, പടക്കം എത്തിച്ചവർ, ഉത്സവകമ്മിറ്റി എന്നിവർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox