24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേളകം : ഡെങ്കിപ്പനിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു
Uncategorized

കേളകം : ഡെങ്കിപ്പനിക്കെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

കേളകം ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ വർധിച്ചു വരുന്ന ഡെങ്കിപ്പനിക്കെതിരെ കേളകം സെന്റ് ജോർജ് കൺവെൻഷൻ സെന്ററിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി അധ്യക്ഷത വഹിച്ച ചടങ്ങ് കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകുറ്റ് ഉത്ഘാടനം ചെയ്യുകയും മെഡിക്കൽ ഓഫീസർ ഷഫ്‌ന സ്വാഗതം അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. വേനൽക്കാലത്തു അസാധാരണമായി വർധിച്ചു വരുന്ന ഡെങ്കിപ്പനിയെ പറ്റിയും അതിനു എടുക്കേണ്ട മുൻകരുതലുകളുകളെ പറ്റിയും ഹെൽത്ത്
ഇൻസ്പെക്റ്റർ മാത്തുക്കുട്ടി സംസാരിച്ചു.

തുടർന്ന് ജി എച്ച് ഐമാരായ ഗോപാലകൃഷ്ണൻ, ഇർഷാദ്, ഡിജിന എന്നിവർ നേതൃത്വം കൊടുത്ത ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടോമി പുളിക്കകണ്ടം,സീ ഡി എസ് ചെയർ പേഴ്സൺ രജനി പ്രശാന്ത്,ജി എച്ച് ഐ ഹാഷിം എന്നിവർ സംസാരിച്ചു.കേളകം ഗ്രാമപഞ്ചായത്തിലെ നിരവധി കുടുംബശ്രീ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Related posts

അതിരപ്പിള്ളി വനത്തിൽ അതിക്രമിച്ച് കയറി; വനംവകുപ്പിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റിൽ

Aswathi Kottiyoor

‘ഗവർണർ ഗോ ബാക്ക്’; കാലിക്കറ്റ് സർവകലാശാലയ്ക്ക് മുന്നിൽ എസ്എഫ്ഐ മാർച്ച്, സംഘർഷം, പ്രവർത്തകർ കസ്റ്റ‍ഡിയിൽ

Aswathi Kottiyoor

6 പേര്‍ക്ക് പുതുജീവിതം നല്‍കി സാരംഗ്; ആദരാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox