24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മൂന്നു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, പൊലീസിൽ അറിയിച്ചത് 13കാരി;
Uncategorized

മൂന്നു വയസുകാരിയെ ബന്ധു പീഡിപ്പിച്ചു, പൊലീസിൽ അറിയിച്ചത് 13കാരി;

ജയ്പൂർ: മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ. രാജസ്ഥാനിലെ ​ഡീ​ഗ് ജില്ലയിൽ ഇന്നലെ രാത്രിയിലാണ് സംഭവം. മൂന്നു വയസുകാരിയെ മദ്യലഹരിയിലായിരുന്ന ഇയാൾ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈം​ഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്നലെ രാത്രിയാണ് പെൺകുട്ടിക്കു നേരെ ലൈം​ഗിക അതിക്രമം ഉണ്ടായത്. വീട്ടിലെത്തിയ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സംഭവം കുട്ടിയുടെ കുടുംബത്തെ അറിയിച്ചത് 13കാരിയായ ബന്ധുവാണ്. ഈ പെൺകുട്ടിയാണ് ആക്രമണത്തിന്റെ വിവരങ്ങൾ കുടുംബത്തെ അറിയിച്ചത്. കുടുംബം ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

അതേസമയം, ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടി ബന്ധുക്കൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. അതിനിടയിലാണ് കുട്ടിക്ക് നേരെ ലൈം​ഗിക അതിക്രമം ഉണ്ടായത്.

Related posts

ക്യാപ്റ്റനെന്ന നിലയിൽ ആദ്യ പത്രസമ്മേളനം, വന്നത് 2 മാധ്യമ പ്രവർത്തകർ മാത്രം; അമ്പരന്ന് സൂര്യകുമാർ

Aswathi Kottiyoor

അധിക്ഷേപിച്ചതിന്റെ തെളിവുകൾ പൊതുമധ്യത്തിലുണ്ട്, എന്തിനാണ് താൻ മാപ്പ് പറയേണ്ടത്? ഷാഫിയോട് കെകെ ശൈലജ

Aswathi Kottiyoor

മണിക്കൂറുകളുടെ പരിശ്രമം, വസ്ത്രശാലയിലെ തീയണച്ചു; ദുരൂഹതയെന്ന് കോഴിക്കോട് മേയർ

Aswathi Kottiyoor
WordPress Image Lightbox