24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍
Uncategorized

സിദ്ധാര്‍ഥന്റെ മരണം: ആരെയും സംരക്ഷിക്കില്ല, എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടിയെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതികള്‍ എസ്എഫ്‌ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണം എന്നാണ് നിലപാട്. സംഭവത്തില്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്‌ഐയും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മാധ്യമങ്ങള്‍ അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഡീന്‍ എം.കെ നാരായണനും അസി. വാര്‍ഡന്‍ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നല്‍കും. ഹോസ്റ്റലിലും ക്യാമ്പസിലും ഉണ്ടായ സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസിലെ ചോദ്യം. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുന്‍പ് കാരണം ബോധിപ്പിക്കാനായിരുന്നു നിര്‍ദേശം. ഇരുവരുടേയും അഭ്യര്‍ത്ഥന മാനിച്ച് രാവിലെ പത്തര വരെ സമയം നീട്ടി നല്‍കി. വിശദീകരണത്തിന് അനുസരിച്ചാകും ഇരുവര്‍ക്കും എതിരായ നടപടി. നിലവില്‍ കേസിലെ എല്ലാ പ്രതികളും റിമാന്‍ഡിലാണ്. ഇവരില്‍ കൂടുതല്‍ പേരെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തുടര്‍ച്ചയായി ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന് കോളേജ് ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.

Related posts

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോര്‍സിന്റെ ഡെഡിക്കേറ്റഡ് കണക്ടഡ് വെഹിക്കിള്‍ പ്ലാറ്റ്ഫോമില്‍ ഇതുവരെ ബന്ധിപ്പിച്ചത് അഞ്ച് ലക്ഷം വാണിജ്യ വാഹനങ്ങള്‍. മികവുറ്റ ഫ്ളീറ്റ് എഡ്ജ് മാനേജ്മെന്റിനായി തയ്യാറാക്കിയിരിക്കുന്ന ഫ്ളീറ്റ് എഡ്ജ് സ്മാര്‍ട് ടെക്നോളജികള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് വാഹനത്തിന്റെ അപ്ടൈം ഉയര്‍ത്തുകയും റോഡ് സുരക്ഷിതത്വം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. വാഹനത്തിന്‍റെ നില, സ്ഥലം, ഡ്രൈവറുടെ സ്വഭാവം എന്നിങ്ങനെ കണക്ട് ചെയ്യപ്പെട്ടിട്ടുള്ള എല്ലാ വാഹനങ്ങളുടേയും അതാത് സമയത്തെ വിവരങ്ങള്‍ യഥാസമയം ഈ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെടും. ഇതിലൂടെ വാഹന ഉടമകള്‍ക്കും ഫ്ളീറ്റ് മാനേജര്‍മാര്‍ക്കും പ്രവര്‍ത്തന മികവ് മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചുള്ള അനുയോജ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാനും ലോജിസ്റ്റിക്സ് ചെലവ് കുറക്കുവാനും ലാഭം ഉയര്‍ത്തുവാനും സാധിക്കും.

Aswathi Kottiyoor

‘നന്മയുള്ള എത്ര ഹൃദയങ്ങളാകും ജോയിക്കുവേണ്ടി പ്രാർത്ഥിച്ചിട്ടുണ്ടാകുക, എല്ലാം വിഫലം’; വേദന പങ്കുവച്ച് സതീശൻ

Aswathi Kottiyoor

ബേലൂർ മഖ്ന ദൗത്യം; ആന ഇപ്പോഴും കാട്ടിൽ തന്നെ; സംഘത്തിനൊപ്പം ഇന്ന് ഡോക്ടർ അരുൺ സഖറിയയും ചേരും

Aswathi Kottiyoor
WordPress Image Lightbox