24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു’; താൻ മോദിയുടെ സ്ഥാനാർത്ഥിയെന്ന് അനിൽ ആൻ്റണി
Uncategorized

‘പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു’; താൻ മോദിയുടെ സ്ഥാനാർത്ഥിയെന്ന് അനിൽ ആൻ്റണി

പത്തനംതിട്ടയിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുവെന്ന് എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. താൻ മോദിയുടെ സ്ഥാനാർത്ഥിയാണ്. ബിജെപി ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടി അല്ല. ഒന്നിൽ കൂടുതൽ എംപിമാർ ഇത്തവണ കേരളത്തിൽ നിന്ന് ബിജെപിക്ക് ഉണ്ടാകും. തനിക്ക് ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു.

പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ താന്‍ തന്നെയെന്ന് അനില്‍ ആന്റണി നേരത്തെ പറഞ്ഞിരുന്നു. പിസി ജോര്‍ജിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യത്തെ തെരഞ്ഞെടുപ്പാണെന്നും തെരഞ്ഞെടുപ്പില്‍ നില്‍ക്കുമെന്ന് പ്രതീക്ഷിച്ചല്ല ഈ പാര്‍ട്ടിയില്‍ ചേര്‍ന്നതെന്നും അനില്‍ പറഞ്ഞു. അധികം താമസിക്കാതെ പ്രചരണത്തിലേക്ക് ഇറങ്ങും. ഇന്ത്യയ്‌ക്കൊപ്പം കേരളവും വളരണമെന്നും , അതിന് മോദിജിയുടെ നേതൃത്വത്തിൽ ബിജെപിക്ക് മാത്രേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

Related posts

മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ,സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ അന്തരിച്ചു.

Aswathi Kottiyoor

റോഡ് വികസനത്തിന് കൊടു ചൂടിൽ തണൽ വിരിക്കുന്ന 27 മരങ്ങൾ മുറിക്കാനുള്ള അപേക്ഷ, തള്ളി ജില്ലാ ഭരണകൂടം

Aswathi Kottiyoor

ഷൊർണൂരിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ഭക്ഷ്യ വിഷബാധ; വില്ലനായത് വെൽകം ഡ്രിങ്കോ?ലൈസൻസ് റദ്ദാക്കി

Aswathi Kottiyoor
WordPress Image Lightbox