21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി അർജുൻ ബസ് ജീവനക്കാര്‍.
Uncategorized

ബസ് യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി അർജുൻ ബസ് ജീവനക്കാര്‍.

കൊട്ടിയൂര്‍ കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അര്‍ജുന്‍ ബസ് ജീവനക്കാരാണ് യാത്രക്കാരന് രക്ഷകരായി മാറിയത്.*ഇന്ന് രാവിലെ 7.30 ഓടെ അമ്പായിത്തോടുന്നിന്നും യാത്ര പുറപ്പെട്ട അർജുൻ ബസിൽ
കൊട്ടിയൂരിൽ നിന്നും തലശ്ശേരിക്ക് പോകാനായി കയറിയ പത്തനംതിട്ട സ്വദേശി ഗംഗാധരനെ ഈരായികൊല്ലിയിലെത്തിയപ്പോൾ
ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അതിശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ട ഗംഗാധരനെ ബസിലെ യാത്രക്കാരുടെ സമ്മാതത്തോടെ ബസ് ജീവനക്കാർ ഉടൻതന്നെ 6 കി.മീറ്റർ തിരികെ വന്ന് പേരാവൂർ സൈറസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഗംഗാധരന് വേണ്ട ചികിത്സ ഉറപ്പാക്കിയതിനു ശേഷമാണ് ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചത്. ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ബസ് ജീവനക്കരായ പേരാവൂർ കുന്നിത്തല സ്വദേശി രനിലും കൊളയാട് സ്വദേശി രജീഷും

Related posts

ബില്ലുകള്‍ വൈകിപ്പിച്ചതില്‍ ന്യായീകരണമില്ല; ഗവര്‍ണര്‍മാര്‍ ഭരണഘടനാ വിധേയത്വത്തെ കുറിച്ച് ഓര്‍മയുള്ളവരാകണം;വിമര്‍ശിച്ച് സുപ്രിംകോടതി

Aswathi Kottiyoor

ഈ ക്ഷേത്രത്തില്‍ ഭക്തര്‍ ദേവിക്കായി സമര്‍പ്പിക്കുന്നത് ചെരുപ്പും കണ്ണാടിയും; അതിനൊരു കാരണമുണ്ട്

Aswathi Kottiyoor

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് മുന്നേറ്റം.

Aswathi Kottiyoor
WordPress Image Lightbox