26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ഒരുദിവസം പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ; ശമ്പളം പിന്‍വലിക്കാന്‍ പരിധിയെന്ന് ധനമന്ത്രി ബാലഗോപാല്‍
Uncategorized

ഒരുദിവസം പരമാവധി പിന്‍വലിക്കാവുന്നത് 50,000 രൂപ; ശമ്പളം പിന്‍വലിക്കാന്‍ പരിധിയെന്ന് ധനമന്ത്രി ബാലഗോപാല്‍

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. തിങ്കളാഴ്ച്‌ച മുതൽ ശമ്പളവിതരണം തുടങ്ങും. മൂന്നുദിവസങ്ങളിലായി വിതരണം പൂർത്തിയാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

പണം ഒറ്റയടിക്ക് പിൻവലിക്കുന്നതിന് സാങ്കേതിക പ്രശ്‌നമുണ്ട്. അത് അടുത്ത മൂന്നുദിവസംകൊണ്ട് തീരും. ഒരുദിവസം പിൻവലിക്കാവുന്ന പരമാവധി തുക 50,000 രൂപയായി പരിധിവെച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ട്രഷറി തുടർച്ചയായ ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും അക്കൗണ്ടുകളിലേക്ക് പണം പോകാതെ മരവിപ്പിച്ചിരുന്നു. ഇതാണ് തിങ്കളാഴ്ച മുതൽ ഘട്ടംഘട്ടമായി ഒഴിവാക്കുകയെന്നാണ് സൂചന.

Related posts

വളർത്ത് നായയെ കടുവ പിടിച്ചു

Aswathi Kottiyoor

വിസ നിയമം കടുപ്പിക്കാൻ ന്യൂസിലന്‍ഡ്; ലക്ഷ്യം കുടിയേറ്റം നിയന്ത്രിക്കൽ, ഇംഗ്ലീഷ് പ്രാവീണ്യം, വൈദഗ്ധ്യം നിർബന്ധം

Aswathi Kottiyoor

മുഖ്യമന്ത്രി വൈകിട്ട് ആറുമണിക്ക് മാധ്യമങ്ങളെ കാണും

Aswathi Kottiyoor
WordPress Image Lightbox