23.5 C
Iritty, IN
July 14, 2024
  • Home
  • Uncategorized
  • കണ്ണൂർ നടുവിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു
Uncategorized

കണ്ണൂർ നടുവിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു

കണ്ണൂർ: നടുവിൽ പള്ളിത്തട്ടിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തി നശിച്ചു. ശ്രീകണ്ഠപുരം നിടിയേങ്ങയിൽ കുഴൽക്കിണർ നിർമ്മാണത്തിനുശേഷം ആലക്കോടേക്ക് വരികയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം.

ഡ്രൈവർ ലോറി നിർത്തി പുക ശമിപ്പിക്കാൻ ശ്രമം നടത്തുന്നതിനിടെ തീ ആളിപ്പടരുകയാരുന്നു. വാഹനത്തിൻ്റെ ടയർ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ സമീപവാസികളാണ് തളിപ്പറമ്പ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. തളിപ്പറമ്പിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. വാഹനം പൂർണമായും കത്തി നശിച്ചു.

Related posts

‘5 ലക്ഷം രൂപ വേണം’; 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഫോൺകോൾ

Aswathi Kottiyoor

ബിപോർജോയ്: ആട്ടിൻകൂട്ടത്തെ രക്ഷിക്കാനിറങ്ങിയ അച്ഛനും മകനും ഒഴുക്കിൽപ്പെട്ട് ദാരുണാന്ത്യം

Aswathi Kottiyoor

കോഴിക്കോട് ബസ് അപകടം: ജില്ലയിൽ സ്പെഷൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox