24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നു, യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഫൈവ്സ്റ്റാർ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ
Uncategorized

മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്നു, യുവതിയുടെ കുളിമുറി ദൃശ്യം പകർത്തി; ഫൈവ്സ്റ്റാർ ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ചണ്ഡിഗഡ്: യുവതിയുടെ മുറിയിൽ ഒളിച്ചുകടന്ന് കുളിക്കുന്ന ദൃശ്യം പകർത്തിയ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. ചണ്ഡിഗഡിൽ സെക്ടർ 17 ലെ താജ് ഹോട്ടലിലാണ് സംഭവം. യുവതി കുളിക്കുമ്പോള്‍ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറന്ന അൻഷുൽ എന്ന ജീവനക്കാരൻ ദൃശ്യങ്ങള്‍ പകർത്തി എന്നാണ് പരാതി. ശനിയാഴ്ചയാണ് സംഭവം നടന്നത്.
അൻഷുലിനെ കണ്ട് യുവതി ബഹളം വെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. യുവതിഉടൻ തന്നെ ഇക്കാര്യം ഹോട്ടൽ അധികൃതരെയും പൊലീസിനെയും അറിയിച്ചു. പൊലീസെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവം നടന്നതായി യുവതി പരാതിയിൽ പറയുന്ന സമയത്ത് ഹോട്ടൽ ജീവനക്കാരൻ യുവതിയുടെ മുറിയിലേക്ക് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്ന് പൊലീസ് അറിയിച്ചു.

വൈകാതെ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ അപ്പോഴേക്കും വീഡിയോ ഡിലീറ്റ് ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354 സി (സ്ത്രീകളുടെ സമ്മതമില്ലാതെ ഒളിച്ച് നഗ്നചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നത്) പ്രകാരമാണ് കേസെടുത്തത്. പ്രതി അടുത്ത കാലത്താണ് ഹോട്ടലില്‍ ജോലിയിൽ പ്രവേശിച്ചതെന്നും പൊലീസ് അറിയിച്ചു.

ജമ്മുവിൽ നിന്നെത്തിയ യുവതിക്കാണ് ഹോട്ടലില്‍ ഈ ദുരനുഭവമുണ്ടായത്. ചെക്ക്ഔട്ട് ചെയ്യുന്ന ദിവസമായിരുന്നു ഈ സംഭവം. ജീവനക്കാരനെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് താജ് അധികൃതർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതൊരു ദൌർഭാഗ്യകരമായ സംഭവമാണ്. പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും അവർ പ്രതികരിച്ചു. പരാതി ലഭിച്ച ഉടനെ പ്രതിയെ അറസ്റ്റ് ചെയ്തെന്ന് സെക്ടർ 17 പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഇൻസ്പെക്ടർ രാജീവ് കുമാർ പറഞ്ഞു. അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

Related posts

തിരുവല്ല സ്‌റ്റേഷനിൽ യുവതി ട്രെയിനിനടിയിൽപ്പെട്ട്‌ മരിച്ചു .

Aswathi Kottiyoor

മതപഠന കേന്ദ്രത്തിലെ വിദ്യാർഥിയുടെ മരണം പ്രത്യേകസംഘം അന്വേഷിക്കും

Aswathi Kottiyoor

എരുമേലി പേട്ട തുള്ളൽ ഇന്ന്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

Aswathi Kottiyoor
WordPress Image Lightbox