23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കൂവ വിളവെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം: നേര്യമംഗലത്ത് സ്ത്രീ കൊല്ലപ്പെട്ടു
Uncategorized

കൂവ വിളവെടുക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം: നേര്യമംഗലത്ത് സ്ത്രീ കൊല്ലപ്പെട്ടു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ സംസ്ഥാനത്ത് വീണ്ടും മരണം. നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടന ആക്രമിക്കുകയായിരുന്നു എന്നാണ് വിവരം. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

എറണാകുളം ജില്ലയിൽ നിന്ന് പെരിയാര്‍ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാര്‍ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് കൂവ പറിച്ചുകൊണ്ടിരുന്ന ഇന്ദിര കാട്ടാനയുടെ മുന്നിൽ പെട്ടു. പൊടുന്നനെയുള്ള കാട്ടാനയുടെ ആക്രമണത്തിൽ ഇന്ദിരയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. നാട്ടുകാര്‍ ഉടൻ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് ഇന്ന് ഒരാളുടെ ജീവനെടുത്തതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

ഈ സര്‍ക്കാര്‍ ഇക്കാര്യത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കേസ് കുറ്റപ്പെടുത്തി. കേരളത്തിൽ ഏറ്റവും കൂടുതൽ വനമേഖലയുള്ള ഇടുക്കിയിലാണ്. ജനത്തിന് സുരക്ഷ കൊടുക്കാൻ പറ്റില്ലെങ്കിൽ എന്തിനാണ് ഇങ്ങനെയൊരു മന്ത്രിയും സര്‍ക്കാരും? താൻ നിരാഹാരം കിടന്നപ്പോൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മന്ത്രി തന്നെ നിരന്തരം വിളിച്ചു. കാട്ടാനയെ ഓടിച്ചുവിടാനും പിടിച്ചുമാറ്റാനും ശ്രമിക്കണം. വന്യമൃഗങ്ങൾ കാട്ടിലാണ് കഴിയേണ്ടത്. അത് ജനവാസ മേഖലയിൽ എത്തിയാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അതിനെ കാട്ടിലേക്ക് ഓടിക്കണം. നൂറ് കണക്കിന് ആളുകൾ ഭീതിയിലാണ് കഴിയുന്നത്.

Related posts

മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച പത്തു വയസുകാരന്‍ സ്വകാര്യ ബസിടിച്ച് മരിച്ചു.

Aswathi Kottiyoor

കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ, ആയിരങ്ങളുടെ ബില്ലെന്ന് വിശദീകരണം

Aswathi Kottiyoor

കൊച്ചിയിൽ 88കാരി മരിച്ചത് പീഡന ശ്രമത്തിനിടെ; സഹോദരന്റെ മകൻ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox