23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കർഷക സമരം ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് വേണ്ടിയുളള പോരാട്ടം സി.എച്ച് മുത്തലിബ്
Uncategorized

കർഷക സമരം ജനാധിപത്യത്തിൻ്റെ വീണ്ടെടുപ്പിന് വേണ്ടിയുളള പോരാട്ടം സി.എച്ച് മുത്തലിബ്

കണ്ണൂർ : വംശീയ ആക്രമണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മോദി സർക്കാർ ജനദ്രോഹകരമായ നിലപാടുകൾ കൈക്കൊള്ളുന്നതിൻ്റെ ഭാഗമായാണ് കർഷകർ തെരുവിലിറങ്ങേണ്ടി വരുന്നത്.ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ കർഷക സമരത്തെ പിന്തുണക്കണമെന്ന്
എഫ് ഐ ടി യു ടൈലേഴ്സ് & ഗാർമെൻ്റ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് സി.എച്ച് മുത്തലിബ് ആവശ്യപ്പെട്ടു.

കണ്ണൂരിൽ ടൈലറിംഗ് & ഗാർമെന്റ് വർക്കേഴ്സ് യൂണിയൻ (FITU ) ജില്ലാ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. FITU ജില്ലാ കൺവീനർ മുഹമ്മദ് . ഇoതിയാസ് അധ്യക്ഷത വഹിച്ചു. അവകാശ പത്രിക സമർപ്പണം FITU സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് നിർവ്വഹിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് സാദിഖ് ഉളിയിൽ, ജില്ലാ വൈസ് പ്രസിഡണ്ട് വിവി ചന്ദ്രൻ മാസ്റ്റർ, , വി.കെ അബ്ദുൾ റസാഖ്, ഖാദർ ദർശന എന്നിവർ സംസാരിച്ചു സാജിത് കോമത്ത് സ്വാഗതവും അബ്ദുൾ അസീസ് തലശ്ശേരി നന്ദിയും പറഞ്ഞു.ജില്ലാ നേതാക്കളായ ഹാരിസ് അഞ്ചിലത്ത്, ബി.സാദിഖ് പഴയങ്ങാടി, സുബൈർ ഇരിട്ടി, എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികളായി പി.കെ സമീറ പ്രസിഡണ്ട്
എ. അബ്ദുൾ അസീസ് സിക്രട്ടറി.
വി.കെ അബ്ദുൾ റസാഖ് ട്രഷറർ ഷെയ്ക്ക് റഷീദ വൈസ് പ്രസിഡണ്ട്. ഹുസ്ന N.T അസി. സിക്രട്ടറി എന്നിവരെയും ജില്ലാ സമിതി അംഗങ്ങളായി റസീല ചക്കരക്കല്ല്, തസ്ലീമാ കാഞ്ഞിരോട്, ബീന ആയിക്കര, സാജിത തെരൂർ, സഫീറ കണ്ണൂർ, ഷമീന കടമ്പൂര്, റസീന കെ വി പരിയാരം, ഖൈറുന്നീസ പിണറായി, റാഫിയ കുറുമാത്തൂർ, ഫൗസിയ മാടായി എന്നിവരെയും
തിരഞ്ഞെടുത്തു.

Related posts

സംസ്ഥാനത്ത് ചൂട് തുടരും; ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യത

14 ല്‍ 8 ഡയാലിസിസ് യൂണിറ്റുകളും തകരാരില്‍, പരിഹരിക്കാതെ അധികൃതര്‍; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി രോ​ഗികൾ

Aswathi Kottiyoor

മലപ്പുറത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ഗാർഹിക പീഡനമെന്ന് ആരോപണം, കേസ്

Aswathi Kottiyoor
WordPress Image Lightbox