25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സിദ്ധാർത്ഥന്റെ മരണം: സമരവുമായി കോൺഗ്രസ് സംഘടനകൾ
Uncategorized

സിദ്ധാർത്ഥന്റെ മരണം: സമരവുമായി കോൺഗ്രസ് സംഘടനകൾ

വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണത്തിൽ സമരവുമായി കോൺഗ്രസ് സംഘടനകൾ. വിദ്യാർഥി- യുവജന- മഹിളാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള കടുത്ത പ്രതിഷേധത്തിലേക്കാണ് കോൺഗ്രസ് നീങ്ങുന്നത്. പ്രതിഷേധ രീതി ഉൾപ്പെടെ പ്രഖ്യാപിക്കുന്നതിനായി ഇന്ന് രാവിലെ 11 മണിക്ക് കെഎസ് യു , യൂത്ത്‌കോൺഗ്രസ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ സംയുക്ത വാർത്താസമ്മേളനം നടക്കും.

കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുക്കും. ഡീൻ അടക്കമുള്ള അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാരം അനുഷ്ഠിക്കാനാണ് ലക്ഷ്യമിടുന്നത്.

Related posts

6 മാസത്തിലേറെ വിദേശവാസം കഴിഞ്ഞ ദുബായ് വീസക്കാർക്ക് പ്രവേശനാനുമതിയില്ല

Aswathi Kottiyoor

എറണാകുളത്ത് 4 മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം; വൻ സുരക്ഷ സന്നാഹങ്ങൾ

Aswathi Kottiyoor

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

Aswathi Kottiyoor
WordPress Image Lightbox