24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *ഹജ്ജ് 2024: ജില്ലയിൽ ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസുകൾ സമാപിച്ചു*
Uncategorized

*ഹജ്ജ് 2024: ജില്ലയിൽ ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസുകൾ സമാപിച്ചു*

*മട്ടന്നൂർ* : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസുകൾ മട്ടന്നൂർ സിൽ ഇന്റർ നാഷണൽ സ്കൂളിൽ സമാപിച്ചു. സമാപന ക്ലാസ്സിന്റ ഉദ്ഘാടനം അഡ്വ :സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.
ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം അധ്യക്ഷത വഹിച്ചു.പേരാവൂർ, മട്ടന്നൂർ, ഇരിക്കൂർ മണ്ഡലങ്ങളിലെ ഹാജി മാർക്കാണ് ക്ലാസ് നൽകിയത്.മുഹമ്മദ്‌ ഷാഫി ലത്തീഫി നുചിയാട് പ്രാർത്ഥന നിർവഹിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഫാക്കൾട്ടി സുബൈർ ഹാജി ക്ലാസിനു നേതൃത്വം നൽകി. മട്ടന്നൂർ മുനിസിപ്പൽ കൗൺ സിലർമാരായ അബ്ദുൽ ജലീൽ, സാജിദ, ഗഫൂർ കെ വി,പ്രസംഗിച്ചു. മണ്ഡലം ട്രൈനർമാരായ അയ്യൂബ് കെ, മൻസൂർ മാസ്റ്റർ,,മൊയ്‌ദു ഉളിയിൽ, സഫീർ, നസീമ പുന്നാട്, ആയിഷ,എന്നിവർ സംബന്ധിച്ചു. ഹജ്ജ് കമ്മിറ്റി മണ്ഡലം ട്രൈനർമാരായ നഈം മാസ്റ്റർ സ്വാഗതവും, ഗഫൂർ നടുവനാട് നന്ദിയും പറഞ്ഞു.

കണ്ണൂർ ജില്ലയിൽ ഈ വർഷം ഹജ്ജിനു അവസരം ലഭിച്ച 1960 ഹാജിമാർക്കാണ് ജില്ലയിലെ 5 കേന്ദ്രങ്ങളിലായി ക്ലാസ്സ്‌ നൽകിയത്. രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസ്സ്‌ ഏപ്രിൽ രണ്ടാവാരത്തിൽ നടക്കുമെന്ന് ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം അറിയിച്ചു

Related posts

പലസ്തീൻ ഐക്യദാർഢ്യം, സിപിഐ നേതാവ് ആനി രാജ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്ന്; മത്സര രംഗത്ത് ജഗ്ദീപ് ധൻകറും മാർഗരറ്റ് ആൽവയും

Aswathi Kottiyoor

കുണ്ടന്നൂർ വെടിക്കെട്ടുപുരയിലെ സ്‌ഫോടനം; പൊള്ളലേറ്റ തൊഴിലാളി മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox