23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കെ.എസ്.എഫ്.ഇ യുടെ 1000 ശാഖകള്‍ തുറക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍
Uncategorized

കെ.എസ്.എഫ്.ഇ യുടെ 1000 ശാഖകള്‍ തുറക്കും: മന്ത്രി കെ.എന്‍. ബാലഗോപാല്‍

കണ്ണൂർ: കെ.എസ്.എഫ്.ഇ.യുടെ 1000 ശാഖകൾ തുറക്കുകയും ബിസിനസ് ഒരു ലക്ഷം കോടിയിലെത്തിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപം പ്രവർത്തനമാരംഭിച്ച കെ.എസ്.എഫ്.ഇ 699 -ാമത് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കെ.എസ്.എഫ്.ഇ.യുടെ ബിസിനസ് 80,500 കോടിയിൽ എത്തിയതായും മന്ത്രി പറഞ്ഞു.

എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രതി, അംഗം ഇ.ടി. ഗംഗാധരൻ, കെ.എസ്.എഫ്.ഇ. ഡയറക്ടർ അഡ്വ. എം.സി. രാഘവൻ, മാനേജിംഗ് ഡയറക്ട‌ർ എസ്.കെ. സനിൽ, അസിസ്റ്റന്റ് ജനറൽ മാനേജർ എസ്. ഗിരീഷ് കുമാർ, എസ്. അരുൺ ബോസ്, ടി. ചന്ദ്രൻ, പി.വി. ബാബു രാജേന്ദ്രൻ, സന്തോഷ് വള്ളുവൻകടവ്, എസ്. മുരളീകൃഷ്ണപിള്ള, രജിത്ത് തോരയിൽ, എൻ.കെ. ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു.

Related posts

‘എന്റെ മകനെ അതിക്രൂരമായിട്ടാണ് അവർ മർദിച്ചത്, നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും’

Aswathi Kottiyoor

ഫോണിൽ അശ്ലീല വീഡിയോകൾ കാണിച്ച ശേഷം മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ചു; 12 കാരനെതിരെ പരാതി

Aswathi Kottiyoor

കുർബാന ക്രമം;ആർക്കും ഇളവ് നൽകാൻ കഴിയില്ലെന്ന് വത്തിക്കാൻ.

Aswathi Kottiyoor
WordPress Image Lightbox