24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഡ്രൈവിംഗ് ലൈസൻ‍സ്; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി
Uncategorized

ഡ്രൈവിംഗ് ലൈസൻ‍സ്; പുതിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി

തിരുവനന്തപുരം:പുതുക്കിയ മാർഗ്ഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാൻ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശനനിർദേശം നൽകികൊണ്ട് ഉത്തരവ് ഇറങ്ങി. ആർ.ടി.ഒമാരും ജോ.ആർ.ടി.ഒമാരും ഈ മാസം 15-നുള്ളിൽ സ്ഥലം കണ്ടെത്തി മേലുദ്യോഗസ്ഥരെ അറിയിക്കണം.

13.07 സെന്റ് സ്ഥലമാണ് ടെസ്റ്റിങ് ട്രാക്കിന് വേണ്ടത്. ട്രാക്ക് ഒരുക്കേണ്ടതും,ശുചിമുറികൾ,കുടിവെള്ളം,വാഹനപാർക്കിങ് എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കുറഞ്ഞത് 50 സെന്റ് സ്ഥലമെങ്കിലും വേണ്ടിവരും. എന്നാൽ ഇതിന് ചെലവാകുന്ന തുക എങ്ങനെ കണ്ടെത്തണമെന്നത് സംബന്ധിച്ചുള്ള വിശദീകരണം സർക്കുലറിൽ ഇല്ല. പുതിയതായി സ്ഥലം കണ്ടെത്തേണ്ടിവരുന്ന സാഹചര്യത്തിൽ റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടാൻ നിർദേശമുണ്ട്. മറ്റുമാർഗ്ഗമില്ലെങ്കിൽ സ്വകാര്യ ഭൂമിയും പരിഗണിക്കാം.

അപ്രായോഗികമായ നിർദേശങ്ങൾ സർക്കുലറിലുണ്ട്.മലബാർ ലൈവ്.ഒമ്പതിടത്ത് മാത്രമാണ് മോട്ടോർവാഹനവകുപ്പിന് സ്വന്തം ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങളുള്ളത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തണമെങ്കിൽ ഇതിലും മാറ്റം വരുത്തേണ്ടിവരും. ശേഷിക്കുന്ന 77 സ്ഥലങ്ങളിൽ റവന്യു പുറമ്പോക്കിലും റോഡ് വക്കിലുമൊക്കെയാണ് പരിശോധന നടക്കുന്നത്. പുതിയ രീതിയിൽ ടെസ്റ്റ് നടത്തുന്നതിനുള്ള സ്ഥലസൗകര്യം മിക്കയിടത്തുമില്ല.

കയറ്റത്തിൽ നിർത്തിവാഹനം മുന്നോട്ട് എടുക്കുന്ന ഗ്രേഡിയന്റ് ടെസ്റ്റ് ഉൾപ്പെടെ നടത്തണമെങ്കിൽ ട്രാക്ക് കോൺക്രീറ്റോ, ഇന്റർലോക്കോ ചെയ്യേണ്ടിവരും. ഇതിനുള്ള തുക എങ്ങനെ കണ്ടെത്തുമെന്നത് സംബന്ധിച്ചുള്ള മാർഗ്ഗ നിർദേശങ്ങൾ സർക്കുലറിലില്ല. സർക്കാർ ഉടമസ്ഥതയിലോ, വ്യക്തമായ കരാറിലോ ഇല്ലാത്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പരിമിതികളുണ്ട്. ഇതിലും വ്യക്തതയില്ല. മേയ് ഒന്നുമുതൽ പുതിയ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനാണ് മന്ത്രി കെ.ബി ഗണേഷ്‌കുമാറിൻ്റെ നിർദേശം. എന്നാൽ തപാൽകൂലി പോലും കൊടുക്കാൻ പൈസയില്ലാത്ത സർക്കാർ എങ്ങനെ പണം കണ്ടെത്തും എന്നതിനെ സംബന്ധിച്ച് ആർക്കും ഒരു വ്യക്തതയില്ല.

ഡ്രൈവിങ് ടെസ്റ്റിങ് കേന്ദ്രങ്ങൾക്ക് സ്ഥലം കണ്ടെത്താൻ നേരത്തെ മോട്ടോർവാഹനവകുപ്പ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഡ്രൈവിങ് സ്കൂളുകാരോട് ടെസ്റ്റിങ് ഗ്രൗണ്ട് ഒരുക്കാൻ നിർദേശിച്ചിരുന്നെങ്കിലും അവർ എതിർത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.

Related posts

മുംബൈ മെട്രോ സർക്കാറിന് സ്വന്തമാകുന്നു, അനിൽ അംബാനിയിൽ നിന്ന് ഏറ്റെടുക്കാൻ തീരുമാനം, നൽകുന്നത് വൻതുക

Aswathi Kottiyoor

കണ്ണൂർ പിടിക്കാൻ ജയരാജൻ ഇറങ്ങി, തന്ത്രങ്ങൾ മെനഞ്ഞ് സിപിഎം

Aswathi Kottiyoor

മുതലപ്പൊഴിയിൽ വീണ്ടും അപകടം; 20 പേർ അടങ്ങുന്ന വള്ളം മറിഞ്ഞു |

Aswathi Kottiyoor
WordPress Image Lightbox