24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂരിൽ മത്സരിച്ചാലും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമെന്ന് കെ സുധാകരൻ
Uncategorized

കണ്ണൂരിൽ മത്സരിച്ചാലും കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചാലും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരാൻ ആഗ്രഹമുണ്ടെന്ന് കെ.സുധാകരൻ സ്ക്രീനിംഗ് കമ്മിറ്റിയെ അറിയിച്ചു. കേരളത്തിലെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ടാണ് സുധാകരന്റെ നിലപാട്.നേരത്തെ, കെ.പി.സി.സി പ്രസിഡന്റിന്റെ ചുമതല കാര്യക്ഷമമായി നിർവഹിക്കാൻ ജന പ്രതിനിധിയെന്ന ചുമതല തടസമാണെന്നും അതിനാൽ വീണ്ടും മത്സരിക്കാനില്ലെന്നുമായിരുന്നു സുധാകരൻ പറഞ്ഞിരുന്നത്. എന്നാൽ കണ്ണൂരിൽ സി.പി.എം ജില്ലാ സെക്രട്ടറിയെ തന്നെ രംഗത്തിറക്കിയ സാഹചര്യത്തിലാണ് സ്ഥാനാർഥിയായി സുധാകരൻ തന്നെ വേണമെന്ന സമ്മർദം ശക്തമായത്.

അതേ സമയം കണ്ണൂരിൽ ജയിച്ചാലും തോറ്റാലും തന്റെ കെ.പി.സി.സി അധ്യക്ഷ പദവിയ്ക്ക് ഭീഷണിയാണെന്ന തിരിച്ചറിവ് സുധാകരനുണ്ട്. ജയിച്ചാൽ ഇരട്ടപദവി പ്രശ്നവും തോറ്റാൽ ധാർമികതയും സ്ഥാനം തെറിക്കൻ കാരണമാകും. മാത്രമല്ല വി.ഡി.സതീശൻ അടക്കം കേരളത്തിലെ പ്രധാനനേതാക്കളിൽ പലർക്കും സുധാകരൻ്റെ പ്രവർത്തന രീതിയോട് വിയോജിപ്പുണ്ടു താനും. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ തനിക്ക് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന കാര്യം സു​ധാ​ക​ര​ന്‍ മത്സരിക്കും മുൻപേ പാ​ര്‍​ട്ടി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി​യെ അ​റിയിച്ചത്.

Related posts

വെറും 47500 രൂപ നഷ്ടപരിഹാരത്തിന് വീട്ടമ്മ കാത്തിരുന്നത് 5 വര്‍ഷം, വൈകിയതിന് പലിശയടക്കം നൽകാൻ നി‍ര്‍ദേശം

Aswathi Kottiyoor

സീറ്റ് വിഭജന കടമ്പ കടന്ന് ഇടതുമുന്നണി: സിപിഎം സംസ്ഥാന സമിതി ദ്വിദിന യോഗം ഇന്ന് തുടങ്ങും

Aswathi Kottiyoor

ചാവശേരിയിൽ ഓട്ടോ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു –

Aswathi Kottiyoor
WordPress Image Lightbox