24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരളത്തിൽ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി
Uncategorized

കേരളത്തിൽ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി

കണ്ണൂർ:സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ് തരുന്നുവെന്നും സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ് ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.സാധാരണ ഗതിയിൽ കിട്ടേണ്ട 13,000 കോടി രൂപ ഈ മാസം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഏഴാം തീയതിയോടെ സുപ്രീം കോടതിയിൽ കേരളത്തിന്റെ കേസ് പരിഗണിക്കും. സംസ്ഥാനത്തിൻ്റെ ആകെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ് കേന്ദ്രനീക്കം. എന്നാൽ ഇതുകൊണ്ട് ശമ്പളവും പെൻഷനും മുടങ്ങില്ല.

സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്. 13,600 കോടി തരുന്നില്ല എന്നത് വലിയ തോതിൽ നമ്മളെ ബാധിച്ചിട്ടുണ്ട്. കേസിന് പോയില്ലെങ്കിലും കിട്ടേണ്ട പണമാണിത് മന്ത്രി പറഞ്ഞു.

Related posts

വീട്ടുവളപ്പിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി.

Aswathi Kottiyoor

ചിരിയുടെ സുൽത്താൻ മാമുക്കോയ ഓർമ്മയായിട്ട് ഒരു വർഷം

Aswathi Kottiyoor

പുതിയ അധ്യയന വര്‍ഷം കൂടുതല്‍ പ്രൈമറി സ്‌കൂളുകളെ ആധുനികവല്‍ക്കരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor
WordPress Image Lightbox