23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും കുടുംബത്തേയും യുവാവ് ആക്രമിച്ചു; സംഭവം കൊട്ടിയൂരിൽ
Uncategorized

അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും കുടുംബത്തേയും യുവാവ് ആക്രമിച്ചു; സംഭവം കൊട്ടിയൂരിൽ

കൊട്ടിയൂർ: ഭാര്യയുമായുള്ള അവിഹിതം ചോദ്യം ചെയ്ത ഭർത്താവിനെയും മാതാപിതാക്കളെയും മകളെയും ആക്രമിക്കുകയും വീടിന്റെ ജനൽ ചില്ല് തകർക്കുകയും കൊലവിളി നടത്തുകയും ചെയ്ത യുവാവിനും സുഹൃത്തിനുമെതിരെ പരാതിയിൽ കേസെടുത്തു.

കൊട്ടിയൂർ മന്ദംചേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരന്റെ പരാതിയിലാണ് കൊട്ടിയൂരിലെ ശ്രീകാന്ത്‌(പാക്കരൻ)തത്തുപാറ, ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് എന്നിവർക്കെതിരെ ഉള്ള പരാതിയിൽ കേളകം പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 23ന് രാത്രിയിലാണ് പരാതിക്കാസ്‌പദമായ സംഭവം. പരാതിക്കാരനെയും മാതാപിതാക്കളെയും മകളെയും വടിവാളുമായെത്തിയ പ്രതി വെട്ടി കൊല്ലാൻ വാൾ വീശുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജനൽ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.

Related posts

പാലക്കാട് ‘കഞ്ചാവ് ബിസ്ക്കറ്റ്’ പിടികൂടി; കേരളത്തിൽ ആദ്യം

Aswathi Kottiyoor

കൊവിഡ് നിയന്ത്രണത്തിന്റെ മറവില്‍ സ്പിരിറ്റ് കടത്ത്; പ്രതിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് ചെയ്ത് എക്‌സൈസ്

Aswathi Kottiyoor

രാഹുലിന്റെ അറസ്റ്റിൽ സംസ്ഥാന വ്യാപക പ്രതിഷേധം; കാസർഗോഡ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

Aswathi Kottiyoor
WordPress Image Lightbox