24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 15 പ്രോ മാക്സിനെയും എസ്23 അൾട്രയെയും മറികടന്നു; മികച്ച സ്മാർട്‌ഫോൺ പുരസ്‌കാരം പിക്‌സൽ 8 സീരീസിന്
Uncategorized

15 പ്രോ മാക്സിനെയും എസ്23 അൾട്രയെയും മറികടന്നു; മികച്ച സ്മാർട്‌ഫോൺ പുരസ്‌കാരം പിക്‌സൽ 8 സീരീസിന്

സ്മാർട്ട് ഫോൺ‌ വിപണിയെ സംബന്ധിച്ച് 2023 ഏറ്റവും മികച്ച ഫോണുകൾ എത്തിയ വർഷം കൂടിയായിരുന്നു. ആപ്പിളിന്റെ ഐഫോൺ 15 പ്രോ മാക്സ്, സാംസങ്ങിന്റെ ​ഗാലക്സി എസ് 23 അൾട്രയും വിപണിയെ ഞെട്ടിച്ചിരുന്നു. എന്നാൽ 2023ലെ മികച്ച ഫോൺ ഇവ രണ്ടുമല്ല. മൊബൈൽ വേൾഡ് കോൺഗ്രസിൽ മികച്ച സ്മാർട്‌ഫോണിനുള്ള ഗ്ലോബൽ മൊബൈൽ അവാർഡ്‌ സ്വന്തമാക്കിയിരിക്കുന്നത് ​ഗൂ​ഗിളിന്റെ പിക്‌സൽ 8 സീരീസാണ്.

ഐഫോൺ 15 പ്രോ സീരീസ്, സാംസങിന്റെ എസ് 23 സീരീസ്, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 5, വൺ പ്ലസ് ഓപ്പൺ തുടങ്ങിയ ഫോണുകളെ മറികടന്നാണ് ഈ നേട്ടം. മികച്ച പ്രകടനം, നൂതനത്വം ഉൾപ്പടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് പിക്‌സൽ ഫോണുകളെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത് എന്ന് ഗ്ലോമോ പുരസ്‌കാരം നൽകുന്ന ജിഎസ്എംഎ അറിയിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ മാസം ആയിരിരുന്നു ​ഗൂ​ഗിൾ തങ്ങളുടെ പിക്സൽ 8 സീരീസ് ഫോണുകൾ അവതരിപ്പിച്ചത്. ​​ഗൂ​ഗിൾ പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകൾ ആണ് ഈ സീരീസിൽ ​ഗൂ​ഗിൾ പുറത്തിറക്കിയിരുന്നത്. അപ്‌ഡേറ്റ് ചെയ്ത ക്യാമറയും ജനറേറ്റീവ് എഐ എഡിറ്റിങ് ഫീച്ചറുകളുമായാണ് പിക്‌സൽ 8 സീരീസ് എത്തിയത്.

ആദ്യമായാണ് ഗൂഗിൾ ഏറ്റവും മികച്ച സ്മാർട്‌ഫോണിനുള്ള പുരസ്‌കാരം നേടുന്നത്. ആദ്യമായി എഐ ഫീച്ചറുകൾ വാ​ഗ്ദാനം ചെയ്ത ഫോൺ ആണ് ​ഗൂ​ഗിളിന്റെ പിക്സൽ 8 ഫോണുകൾ. 2022ൽ ഏറ്റവും മികച്ച ഫോണായി തിരഞ്ഞെടുത്തത് ആപ്പിളിന്റെ ഐഫോൺ 14 പ്രോ മാക്സ് ആയിരുന്നു

Related posts

വിവാഹം കഴിഞ്ഞ് വരുന്നതിനിടെ ദുരന്തം; കാറും ട്രാക്ടറും കൂട്ടിയിടിച്ച് മൂന്ന് കുട്ടികളുൾപ്പെടെ ഏഴുപേർ മരിച്ചു

Aswathi Kottiyoor

50 ലക്ഷം രൂപ അനുവദിച്ചിട്ട് ഒന്നര വർഷം; റോഡ് തകർന്നു തരിപ്പണമായിട്ടും പണി തുടങ്ങിയില്ല

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25ന്, തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ പ്രധാനം; നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox