25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ നാളെ ആരംഭിക്കും
Uncategorized

സംസ്ഥാനത്ത് പ്ലസ് വൺ, പ്ലസ് ടൂ പരീക്ഷകൾ നാളെ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾ നാളെയും എസ്എസ്എൽസി പരീക്ഷകൾ മാർച്ച് നാലിനും ആരംഭിക്കും.ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതു പരീക്ഷകൾ നാളെ ആരംഭിച്ച് 26നാണ് അവസാനിക്കുക.

ഹയർ സെക്കൻഡറി പരീക്ഷകൾക്കായി 2017 കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയ്ക്ക് 4,14,159 വിദ്യാർഥികളും രണ്ടാം വർഷ പരീക്ഷയ്ക്ക് 4,41,213 വിദ്യാർഥികളുമാണ് തയാറാവുന്നത്.
മാർച്ച് നാലു മുതൽ ആരംഭിക്കുന്ന പത്താം ക്ലാസ് പരീക്ഷയിൽ 2,971 പരീക്ഷാ കേന്ദ്രങ്ങളിലായി 4,27,105 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. പത്താം ക്ലാസിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് തിരൂരങ്ങാടി പികെഎംഎംഎച്ച്എസ് എടരിക്കോടാണ്.ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രങ്ങൾ മൂവാറ്റുപുഴ എൻഎസ്എസ്എച്ച്എസ്, തിരുവല്ല ഗവ. എച്ച്എസ് കുട്ടൂർ, ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇൻറർനാഷണൽ എച്ച്എസ്, എടനാട് എൻഎസ്എസ്എച്ച്എസ്. എന്നീ സ്കൂളുകളാണ്. ഇവിടെ ഓരോ വിദ്യാർഥി വീതമാണ് പരീക്ഷ എഴുതുന്നത്.

Related posts

ഹയര്‍സെക്കന്‍ഡറി പരീക്ഷ വെള്ളിയാഴ്ച്ച ആരംഭിക്കും

Aswathi Kottiyoor

വിവാഹഭ്യർത്ഥന നിരസിച്ചു; സുഹൃത്തിനെ നടുറോഡിലിട്ട് കുത്തിക്കൊന്നു, ശേഷം സ്റ്റേഷനിൽ കീഴടങ്ങി യുവാവ്

Aswathi Kottiyoor

ഭർത്താവ് വിദേശത്ത്, യുവാവിനെ ഞായറാഴ്ച വീട്ടിലേക്ക് വിളിച്ച് അൻസീന; പിന്നിൽ നിഗൂഡ പദ്ധതി, പരാതിയിൽ അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox