30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • അപസ്മാരം വന്ന് തളർന്നു വീണു; റോഡില്ലാത്തതിനാൽ ആദിവാസി യുവതിയെ സ്ട്രക്ച്ചറിൽ ചുമന്നത് 700 മീറ്റർ
Uncategorized

അപസ്മാരം വന്ന് തളർന്നു വീണു; റോഡില്ലാത്തതിനാൽ ആദിവാസി യുവതിയെ സ്ട്രക്ച്ചറിൽ ചുമന്നത് 700 മീറ്റർ

പാലക്കാട്: റോഡ് സൗകര്യമില്ലാത്തതിനാൽ അസുഖബാധിതയായ ആദിവാസി യുവതിയെ സ്ട്രക്ച്ചറിൽ ചുമക്കേണ്ടി വന്നത് 700 മീറ്റർ. ഷോളയൂർ വാഴക്കരപ്പള്ളത്തെ രങ്കി (48) യെയാണ് വീടിനടുത്ത് ആംബുലൻസ് എത്താതിനാൽ ചുമക്കേണ്ടി വന്നത്. ബുധനാഴ്ച രാത്രി എട്ടരയോടെയൊണ് സംഭവം.

അപസ്മാര ലക്ഷണത്തോടെ യുവതി അവശനിലയിലായതായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് വിവരമെത്തുകയായിരുന്നു. എന്നാൽ യുവതിയെ ആശുപത്രിയിലെത്തിക്കുന്നതിനായി 108 ആംബുലൻസ് പോയെങ്കിലും യുവതി അവശനിലയിൽ കിടക്കുന്ന വീടിനടുത്തേക്ക് ആംബുലൻസ് പോകുന്നതിന് റോഡ് സൗകര്യമില്ലായിരിന്നു. ആംബുലൻസിൽ നിന്നും സ്ട്രക്ചർ കൊണ്ടുപോയി ഡ്രൈവർ രജിത്ത്മോൻ, നേഴ്സ് എബി എബ്രഹാം തോസ് എന്നിവരുടെ സഹായത്തോടെ പിന്നീട് യുവതിയെ ആംബുലൻസിലെത്തിക്കുകയായിരുന്നു. കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.

Related posts

യാത്രയിലുടനീളം ജനം ഒപ്പമുണ്ടായതാണ് തനിക്ക് ഊര്‍ജമായത്: രാഹുല്‍ ഗാന്ധി.*

Aswathi Kottiyoor

മണത്തണ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു;

Aswathi Kottiyoor

ജസ്റ്റിസ് ആശിഷ് ജെ ദേശായ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

Aswathi Kottiyoor
WordPress Image Lightbox