24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അയ്യൻകുന്ന് പാലത്തിൻകടവിൽ തീപിടുത്തം; ഏഴ് ഏക്കറോളം സ്ഥലം കത്തി നശിച്ചു
Uncategorized

അയ്യൻകുന്ന് പാലത്തിൻകടവിൽ തീപിടുത്തം; ഏഴ് ഏക്കറോളം സ്ഥലം കത്തി നശിച്ചു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിലുണ്ടായ തീപിടുത്തത്തിൽ ഏഴ് ഏക്കറിലേറെ കശുമാവ് ഉൾപ്പെടെയുള്ള കൃഷിയിടം കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ ആയിരുന്നു ബാരാപോൾ കനാലിനോട് ചേർന്ന ഇലവുങ്കൽ ആഷിക്കിന്റെ കൃഷിഭൂമിയിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്.

ആഷിക്കിന്റെ 5 ഏക്കർ കൃഷിയിടവും കൂടാതെ ഫ്രാൻസിസ് വാഴപ്പള്ളി , ഇലവുങ്കൽ മാത്യൂസ് എന്നിവരുടെ കൃഷിയിടവും വിളകളും തീയിൽ കത്തി നശിച്ചു. ഇവിടെ ജലസേചനത്തിനായി ഉപയോഗിച്ചിരുന്ന പൈപ്പുകളും മറ്റും പൂർണമായി കത്തി നശിച്ചു. ഉച്ചസമയത്തെ കൊടും ചൂടിലും കാറ്റിലും തീ ആളിപ്പടരുകയായിരുന്നു. സമീപത്തെ റബ്ബർ തോട്ടത്തിലേക്കും തീ പടർന്നെങ്കിലും ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ഏറെ പരിശ്രമിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. .

Related posts

ഭര്‍ത്താവുമായി വഴക്കിട്ടു, ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

പറവൂർ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശൻ ഭീഷണിപ്പെടുത്തി; നവകേരള സദസിലെ സഹകരണം ഇല്ലാതാക്കി; മുഖ്യമന്ത്രി

Aswathi Kottiyoor

ചന്ദ്രയാൻ മൂന്ന്; സോഫ്റ്റ് ലാൻഡിങ്ങിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തമുണ്ടായെന്ന് ഐ.എസ്.ആർ.ഒ

Aswathi Kottiyoor
WordPress Image Lightbox