27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം, മുഴുവൻ സമയ നിരീക്ഷണം
Uncategorized

വന്യ ജീവി ആക്രമണം; മൂന്നാറിൽ കൺട്രോൾ റൂം, മുഴുവൻ സമയ നിരീക്ഷണം

വന്യ ജീവി ആക്രമണം വർധിക്കുന്ന മൂന്നാറിൽ കൺട്രോൾ റൂം തുറക്കും. വനം മന്ത്രി എകെ ശശീന്ദ്രൻ്റെ യോഗത്തിലാണ് തീരുമാനം. യോഗത്തിൽ ഇടുക്കി ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്തു.വയനാട് മാതൃകയിൽ RRT സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം. മുഴുവൻ സമയ നിരീക്ഷണം ഏർപ്പെടുത്തും. ആനത്താരയിൽ ഡ്രോൺ ക്യാമറ നിരീക്ഷണം ഏർപ്പെടുത്തും. പ്രശ്ന മേഖലയിൽ ഫോറസ്റ്റ്, പൊലീസ് സംയുക്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തും. വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാഡൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇനി ആനയുടെ ആക്രമണത്തിൽ ജീവനുകൾ പൊലിയാതിരിക്കാനുള്ള മുൻ കരുതലിന് വനം മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

Related posts

വീടിന് സമീപമുള്ള കുളത്തിൽ വീണ് ഒന്നര വയസ്സുകാരൻ മരിച്ചു വൈകിട്ട് മൂന്നോടെ

Aswathi Kottiyoor

പ്രണയപകയിൽ അരുംകൊല, നാടിനെ നടുക്കിയ പാനൂർ വിഷ്ണുപ്രിയ കൊലക്കേസിൽ വിധി ഇന്ന്

Aswathi Kottiyoor

നടൻ നാഗഭൂഷണയുടെ കാറിടിച്ച് സ്ത്രീ മരിച്ചു…

Aswathi Kottiyoor
WordPress Image Lightbox