24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വടക്കനാട് കൊമ്പന്റെ ‘ഒക്കച്ചങ്ങായി’, വെളിച്ചമടിച്ചാൽ പാഞ്ഞടുക്കും, പിന്തുടരാൻ മടിയില്ലാത്ത ‘മുട്ടിക്കൊമ്പൻ’
Uncategorized

വടക്കനാട് കൊമ്പന്റെ ‘ഒക്കച്ചങ്ങായി’, വെളിച്ചമടിച്ചാൽ പാഞ്ഞടുക്കും, പിന്തുടരാൻ മടിയില്ലാത്ത ‘മുട്ടിക്കൊമ്പൻ’

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കൊമ്പന്റെ ഉറ്റചങ്ങാതി, മുട്ടിക്കൊമ്പനേക്കൊണ്ട് പൊറുതി മുട്ടി നാട്ടുകാർ. വയനാട്ടിലെ പഴേരിയിലും വടക്കനാടും വള്ളുവാടിയിലും മാസങ്ങളായി കൃഷി നശിപ്പിച്ച് ഭീതി പരത്തിക്കൊണ്ടിരിക്കുന്ന കൊമ്പനാണ് മുട്ടിക്കൊമ്പൻ. വലിയ ശരീര പ്രകൃതവും എന്നാൽ അതിനോട് ചേരാത്ത നിവയിലുള്ള നീളം കുറഞ്ഞ കൊമ്പുമുള്ളതിനാലാണ് ഈ കൊമ്പന് മുട്ടിക്കൊമ്പനെന്ന് പേര് വന്നത്. അക്രമം അതിരുവിട്ടപ്പോൾ വടക്കനാട് കൊമ്പനെ വനംവകുപ്പ് പിടികൂടി കുങ്കിയാന ആക്കിയ വടക്കനാട് കൊമ്പന്റെ ഈ ഉറ്റ ചങ്ങാതിയാണ് നിലവിൽ ബത്തേരി മേഖലയുടെ ഉറക്കം കളയുന്നത്.
രണ്ട് വര്‍ഷമായി ആന ജനവാസ പ്രദേശങ്ങളിലേക്ക് വരുന്നുണ്ടെങ്കിലും വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയതും ആളുകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതും തുടങ്ങിയത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ഞായറാഴ്ച പുലര്‍ച്ചെ നാലരയുടെ പശുവിനെ കറക്കാന്‍ എഴുന്നേറ്റതായിരുന്നു പഴേരി സ്വദേശി നെരവത്ത്കണ്ടത്തില്‍ ബിനു. ഇതിനിടെയാണ് അയല്‍വാസിയായ ജോണി മുട്ടിക്കൊമ്പന്‍ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം വിളിച്ചു പറഞ്ഞത്. ജോണിയുടെ തോട്ടത്തില്‍ നിന്നും ബിനുവിന്റെ വീടിന്റെ ഭാഗത്തേക്ക് ആയിരുന്നു ആന നീങ്ങിയത്. ആനയെ നോക്കാന്‍ മുറ്റത്തിറങ്ങിയത് മാത്രമെ ഓര്‍മ്മയുള്ളുവെന്ന് ബിനു ഭീതിയോടെ പറഞ്ഞു. ടോര്‍ച്ച് തെളിച്ച് നോക്കിയതും ആന തനിക്ക് നേരെ ഓടി വരുന്നതാണ് കണ്ടത്. ഉടന്‍ ഓടി വീട്ടിനകത്തേക്ക് കയറിയത് കൊണ്ട് മാത്രമാണ് ജീവന്‍ തിരികെ കിട്ടിയത്. അല്ലെങ്കില്‍ മാനന്തവാടിയില്‍ കൊല്ലപ്പെട്ട അജീഷിനെ പോലെ തന്റെ ജീവനും ഒടുങ്ങുമായിരുന്നുവെന്ന് ഭയത്തോടെ പറയുന്നു ഈ യുവാവ്.

മുറ്റത്തെ പട്ടിക്കൂടിന് അടുത്തുവരെ എത്തിയ ആന തെല്ലുനേരം അവിടെ നിലയുറപ്പിച്ചതിനുശേഷം ആണ് തിരികെ പോയത്. ആന അടുത്തെത്തിയതോടെ കുരച്ചുകൊണ്ടിരുന്ന ബിനുവിന്റെ വളര്‍ത്തുനായ ശ്വാസമടക്കി കൂട്ടിനുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്നു. ഇല്ലെങ്കിൽ നായയേയും ആന ആക്രമിച്ചിരുന്നേനെയെന്ന് വീട്ടുകാർ വിലയിരുത്തുന്നത്. ആഴ്ചകളായി പഴേരി, വടക്കനാട് പ്രദേശങ്ങളില്‍ രാത്രി ഒമ്പത് മണിക്ക് ശേഷം മുട്ടിക്കൊമ്പന്‍ കൃഷിയിടത്തിലേക്ക് എത്തുന്നതായി പറയുന്നു. പിന്നെ ഇവിടെയുള്ള തോട്ടങ്ങളില്‍ വിളകളെല്ലാം നശിപ്പിച്ച് കൂടുന്ന ആന വെളിച്ചം വീണതിന് ശേഷമായിരിക്കും ഉള്‍ക്കാട്ടിലേക്ക് മടങ്ങുക.

Related posts

ഇരിട്ടി ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു

Aswathi Kottiyoor

സൗജന്യ യാത്ര, ദിവസം മൂന്ന് സര്‍വീസുകള്‍; മൂന്നാറിലെത്തിയ ഡബിള്‍ ഡക്കര്‍ ബസിന് വന്‍ സ്വീകരണം

Aswathi Kottiyoor

ഇന്‍കം ടാക്സ് വ്യവസ്ഥകള്‍: ക്ലാസ് 10ന്*

Aswathi Kottiyoor
WordPress Image Lightbox