31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഹരിപ്പാട്: യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് മുതുകുളം വടക്ക് പുത്തൻവീട്ടിൽ അനീഷാണ് (37) മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഒരു ബന്ധുവാണ് അനീഷിനെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കനകക്കുന്ന് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമായതിന് ശേഷമേ മരണ കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക്, വിരലടയാള വിദഗ്ദർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കുറച്ചു നാളായി ഇയാൾ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. ഭാര്യ – അർച്ചന. മകൾ – അവനിക.

Related posts

സംസ്ഥാന ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം; ഇത്തവണയും പേപ്പര്‍രഹിത ബജറ്റ്

Aswathi Kottiyoor

മിസോറാം തെരഞ്ഞെടുപ്പ്; സോറാം പീപ്പിള്‍സ് മൂവ്‌മെന്റ് 18 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു, എംഎൻഎഫ്- 9, കോണ്‍ഗ്രസ്- 5

Aswathi Kottiyoor

എസ് എം എ എം പദ്ധതി: കാർഷിക യന്ത്രങ്ങൾ അനുവദിച്ചു തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox