26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • മദ്യ വിൽപ്പന യുവാവ് പിടിയിൽ
Uncategorized

മദ്യ വിൽപ്പന യുവാവ് പിടിയിൽ


മട്ടന്നൂർ: അനധികൃത മദ്യവിൽപ്പന നടത്തിയതിന് യുവാവ് പിടിയിൽ. ചാവശ്ശേരി സ്വദേശി ടൈറ്റ് ഷാജി എന്ന പി.ഷജിത്തിനെ (48) യാണ് മട്ടന്നൂർ റെയിഞ്ച് എക്സൈസ് സംഘം അറസ്റ്റു ചെയ്തത്. ലോകസഭാ ഇലക്‌ഷൻ സ്പെഷൽ ഡ്രൈവിൻ്റെ ഭാഗമായി
അസി.എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ. ഉത്തമനും സംഘവും ചാവശ്ശേരിയിൽ  നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഇയാളിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ട് കുപ്പി മദ്യവും പിടികൂടി. എക്സൈസ് സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) കെ.കെ. സാജൻ,സതീഷ് വിളങ്ങോട്ട് ഞാലിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ബെൻഹർ കോട്ടത്തു വളപ്പിൽ, കെ.കെ.രാഗിൽ, മഞ്ജു വർഗീസ് എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

Related posts

ആറളം ഫാം സമരത്തിന് ഐക്യദാർഢ്യവുമായി കർഷകകോൺഗ്രസ്‌

Aswathi Kottiyoor

കണ്ടല സഹകരണ ബാങ്ക് ക്രമക്കേട്; മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഇ.ഡി കസ്റ്റഡിയിൽ

Aswathi Kottiyoor

ഫോർച്യൂണർ കാറിന്‍റെ ഇഎംഐ മുടങ്ങി, വണ്ടി പൊക്കാൻ ക്വട്ടേഷൻ കിട്ടി, കേസായതോടെ വയനാട്ടിൽ ഉപേക്ഷിച്ചു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox