31.8 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • പുണ്യം പൊങ്കാല, ആറ്റുകാലമ്മക്ക് പൊങ്കാല നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍,ഇനി അടുത്ത വര്‍ഷത്തേക്കായി കാത്തിരിപ്പ്
Uncategorized

പുണ്യം പൊങ്കാല, ആറ്റുകാലമ്മക്ക് പൊങ്കാല നിവേദ്യം അര്‍പ്പിച്ച് ഭക്തര്‍,ഇനി അടുത്ത വര്‍ഷത്തേക്കായി കാത്തിരിപ്പ്

തിരുവനന്തപുരം:തലസ്ഥാനത്തെ യാഗശാലയാക്കി ആറ്റുകാൽ ദേവിക്ക് പൊങ്കാലയിട്ട് ഭക്തരുടെ മടക്കം. രാവിലെ പത്തരയോടെ ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. രണ്ടരക്കായിരുന്നു നിവേദ്യം. ആറ്റുകാൽ മുതൽ കിലോമീറ്റർ ദുരെയുള്ള നഗരകേന്ദ്രങ്ങളിലാകെ ഭക്തജനങ്ങളുടെ വലിയ പ്രവാഹമായിരുന്നു

രാവിലെ പെയ്ത ചാറ്റൽ മഴ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും പൊള്ളും വേനൽക്കാലത്ത് അതോരു ആശ്വാസമായി മാറി. തെളിഞ്ഞ അന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ.രാവിലെ പത്തരക്കായിരുന്നു കാത്തിരുന്ന നിമിഷം.ശ്രീകോവലിൽ നിന്നു് തന്ത്രി ദീപം പകർന്ന് മേൽശാന്തിക്ക് കൈമാറി. ക്ഷേത്രം തിടപ്പള്ളിയിലെ പണ്ടാര അടുപ്പിൽ ആദ്യം മേൽശാന്തി തീ കത്തിച്ച ശേഷം ദിപം പിന്നെ സഹശാന്തിമാരിലേക്ക്. വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പിലും കത്തീച്ച തീ ഭക്തരുടെ പൊങ്കാലകലങ്ങളിലേക്ക് നീണ്ടു നീണ്ടു പകർന്നുനീങ്ങി.

കിഴക്കോകോട്ട, തമ്പാനൂർ, കവടിയാർ, അടക്കം നഗരകേന്ദ്രങ്ങളെല്ലാം അതിരാവിലെ മുതൽ ദേവീഭക്തരെ കൊണ്ട് നിറഞ്ഞ് കവിഞ്ഞു..രണ്ടരക്കായിരുന്നു പൊങ്കാല നിവേദ്യം.നിവേദ്യ സമയം വ്യോമസേനാ ഹെലികോപ്റ്റർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി.

Related posts

ഇന്ത്യയിൽ നിന്ന് പുറപ്പെട്ട ബസ് നേപ്പാളിൽ നദിയിലേക്ക് മറിഞ്ഞു, 14 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

Aswathi Kottiyoor

പാപനാശം ഹെലിപ്പാടിൽ സ്ഥിതിചെയ്യുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഏതു നിമിഷവും കടലിലേക്ക് പതിക്കാവുന്ന അവസ്ഥയിൽ

Aswathi Kottiyoor

കെഎസ്ആർടിസിയിൽ സ്‌ക്വാഡ് പരിശോധന; മദ്യപിച്ചെത്തിയ ഒരാൾ കുടുങ്ങി

Aswathi Kottiyoor
WordPress Image Lightbox