27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ
Uncategorized

ഇടുക്കി മൂന്നാറിൽ ഭിന്നശേഷിക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

മാങ്കുളം കുടിനിവാസി സണ്ണി [ 28]നെയാണ് മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ പത്തൊൻപതിനായിരുന്നു സംഭവം. മതാപിതാക്കളില്ലാത്ത പെൺകുട്ടി വല്യമ്മക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. ജന്മന കുട്ടി ബധിരയും മൂകയും ആയിരുന്നു. അതുകൊണ്ടുതന്നെ വല്യമ്മ കുട്ടിയെ ഒറ്റക്ക് ഒരു സ്ഥലത്തേക്കും വിടാതെ വീട്ടിൽ ഒപ്പം കൊണ്ടുനടക്കും. സമീപവാസിയായ സണ്ണി പലപ്പോഴും വീട്ടിലെത്തി വല്യമ്മയുമായി അടുക്കുകയും കുട്ടിയുമായി ചങ്ങാത്തം കൂടുകയും ചെയ്തു. ഇതുമുതലാക്കി കഴിഞ്ഞ 19 ന് വീട്ടിലെത്തിയ പ്രതി കുട്ടിയെ സമീപത്തെ കാട്ടിലേക്ക് വിളിച്ചുകൊണ്ടുപോവുകയും പീഡിപ്പിക്കുകയും ആയിരുന്നു. കുട്ടി കാട്ടിൽ നിന്നും വരുന്നത് അമ്മയുടെ സഹോദരി കണ്ടതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പ്രതി ഒളിവിൽ പോയി. ഇന്നലെ രാത്രിയോടെയാണ് പ്രതി സണ്ണിയെ മൂന്നാർ സിഐ രാജൻ കെ അരമയുടെ നേതൃത്വത്തിൽ എസ്ഐ അജീഷ്, ശിവപ്രസാദ്, സജി എം ജോസ് , സക്കീർ ഹുസൈൻ , ജോമി , ഷിജു , ശ്യാമേഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Related posts

30 ഡിവൈഎസ്പിമാരും 60 ഓളം സിഐമാരും അടക്കം 3500ഓളം പൊലീസുകാർ; തൃശൂർ പൂരത്തിന് കനത്ത സുരക്ഷ

Aswathi Kottiyoor

സർക്കാർ മദ്യനയം ജനങ്ങളോടുള്ള വെല്ലുവിളി മദ്യ-ലഹരി വിരുദ്ധ ഏകോപന സമിതി

Aswathi Kottiyoor

പൂരം അലങ്കോലമാക്കിയതിൽ പൊലീസിന് മാത്രമല്ല മറ്റ് ചിലർക്കും പങ്കുണ്ട്; തിരുവമ്പാടി ദേവസ്വം

Aswathi Kottiyoor
WordPress Image Lightbox