27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കുനിഞ്ഞ് നില്‍ക്കാനും കാലില്‍ പിടിക്കാനും ആവശ്യപ്പെട്ടു; എതിര്‍ത്തപ്പോള്‍ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം
Uncategorized

കുനിഞ്ഞ് നില്‍ക്കാനും കാലില്‍ പിടിക്കാനും ആവശ്യപ്പെട്ടു; എതിര്‍ത്തപ്പോള്‍ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി. ഒന്നാം വർഷ വിദ്യാർത്ഥി മനു എസ് കുമാറിനാണ് മർദ്ദനമേറ്റത്. ജൂനിയര്‍ വിദ്യാർത്ഥികളോട് കുനിഞ്ഞ് നില്‍ക്കാനും കാലില്‍ പിടിക്കാനും ഉരുളാനും ആവശ്യപ്പെട്ടു. എതിര്‍ത്തപ്പോള്‍ 15 സീനിയർ വിദ്യാർത്ഥികൾ ചേര്‍ന്ന് മനുവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി.

കണ്ണില്‍ വിരല്‍ കൊണ്ട് കുത്തിയെന്നും തല ചമരില്‍ ശക്തിയായി ഇടിച്ചുവെന്നും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നു. കോളേജില്‍ എത്തിയാല്‍ കൊന്നുകളയുമെന്നും ഭീഷണപ്പെടുത്തിയതായും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പരിക്കേറ്റ വിദ്യാർത്ഥിയെ നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related posts

നാളെ മുതല്‍ ശനിയാഴ്ച വരെ റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റം

Aswathi Kottiyoor

മന്ത്രിസഭായോ​ഗ തീരുമാനങ്ങൾ

Aswathi Kottiyoor

സ്‌കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസുകാരി മരിച്ചു; ഏഴു പേർക്കെതിരെ കേസ്

Aswathi Kottiyoor
WordPress Image Lightbox