24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കർഷക പ്രതിഷേധത്തിനിടെ കരിമ്പിന്റെ ന്യായവില ഉയർത്തി കേന്ദ്ര സർക്കാർ
Uncategorized

കർഷക പ്രതിഷേധത്തിനിടെ കരിമ്പിന്റെ ന്യായവില ഉയർത്തി കേന്ദ്ര സർക്കാർ

കരിമ്പിന്റെ ന്യായവില കേന്ദ്ര സർക്കാർ ക്വന്റലിന് 340 രൂപയായി ഉയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. 2023-24 സീസണിലെ കരിമ്പിൻ്റെ എഫ്ആർപിയേക്കാൾ 8% കൂടുതലാണ്. പുതുക്കിയ നിരക്ക് ഈ വർഷം ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പഞ്ചസാര മില്ലുകൾ 10.25% വീണ്ടെടുക്കുമ്പോൾ കരിമ്പിന് ക്വിൻ്റലിന് 340 രൂപ ന്യായ വില ആയി നൽകും.കർഷക പ്രതിഷേധം പ്രതിസന്ധി തീർത്ത ഘട്ടത്തിൽ കൂടിയാണ് കേന്ദ്രസർക്കാർ നീക്കം. സ്ത്രീ സുരക്ഷയ്ക്കായുള്ള പദ്ധതി 2025-26വരെ തുടരാനും കേന്ദ്രമന്ത്രി സഭാ യോഗത്തിൽ തീരുമാനിച്ചു. 1179.72 കോടി രൂപയുടെ പദ്ധതിക്കായി 885.49 കോടി രൂപ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും 294.23 കോടി രൂപ നിർഭയ ഫണ്ടിൽ നിന്നും നൽകും.

ബഹിരാകാശ രംഗത്ത് സാറ്റലൈറ്റുകൾ, വിക്ഷേപണവാഹനങ്ങൾ, അനുബന്ധ സംവിധാനങ്ങൾ, വിക്ഷേപണത്തിന് സ്പേയ്സ് പോർട്ട് എന്നിവയിൽ നൂറ് ശതമാനം വരെ നിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.

Related posts

പാൽചുരം റോഡിന്റെ തകർച്ച, പ്രതിഷേധിച്ചു നാട്ടുകാർ;

Aswathi Kottiyoor

ശമ്പളം ലഭിച്ചില്ല; തലകുത്തി നിന്ന് പ്രതിഷേധിച്ച് കെഎസ്ആർടിസി ‍ജീവനക്കാരൻ

Aswathi Kottiyoor

കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യമെന്ന് ICMR പഠനം

Aswathi Kottiyoor
WordPress Image Lightbox