24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്
Uncategorized

മലബാറിൽ പദവി ആദ്യത്തേത് : മാഹി പള്ളി ബസലിക്ക പ്രഖ്യാപനം 24ന്

മാഹി: മലബാറിലെ പ്രഥമ ബസലിക്കയായി മാഹി സെന്റ് തെരേസാസ് പള്ളിയെ ഉയർത്തിയുള്ള പ്രഖ്യാപനവും സമർപ്പണവും 24ന് വൈകിട്ട് മൂന്നിന് നടക്കും. കഴിഞ്ഞ ഡിസംബറിലാണ് ഇതുസംബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ മാഹി പള്ളിയെ ബസലിക്കയായി ഉയർത്താനുള്ള പ്രഖ്യാപനം നടത്തിയത്. മാഹിപള്ളിയെ ബസലിക്കയായി ഉയർത്തണമെന്ന കോഴിക്കോട് രൂപതയുടെ അപേക്ഷയിൽ ഇന്ത്യയിലെ എല്ലാ കത്തോലിക്ക മെത്രാന്മാരും ഐക്യകണ്ഠേന ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു മാർപ്പാപ്പയുടെ ബസലിക്ക പ്രഖ്യാപനം.

ബസലിക്കയുടെ മൂന്ന് അടയാളങ്ങളായ കുട, മണികൾ, പേപ്പൽ കുരിശിൻ്റെ താക്കോലുകൾ എന്നിവ മാഹി പള്ളിയിൽ പ്രതിഷ്ഠിക്കും. 24ന് വൈകിട്ട് നടക്കുന്ന സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ.ജോസഫ് കളത്തിപറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് മാഹി ബസലിക്കയുടെ പ്രഖ്യാപനവും സമർപ്പണവും കോഴിക്കോട് രൂപതാ മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ നിർവഹിക്കും.

തലശ്ശേരി അതിരൂപതാ മെത്രോപ്പോലീത്ത ഡോ: ജോസഫ് പാംപ്ലാനി വചനപ്രഘോഷണം നടത്തും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി ഉദ്ഘാടനം ചെയ്യും. കേരള സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ, പുതുച്ചേരി സ്പീക്കർ ഏമ്പലം ആർ.സെൽവം എന്നിവർ മുഖ്യഭാഷണം നടത്തും.

Related posts

ഉരുൾപൊട്ടൽ ദുരന്തം; തിരച്ചിൽ ഏഴാം ദിവസത്തിലേക്ക്, മരണം 387 ആയി

Aswathi Kottiyoor

റേഷൻ കട പ്രവർത്തി സമയം

Aswathi Kottiyoor

‘മലപ്പുറത്ത് എസ്എസ്എല്‍സി പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് യാതൊരു പ്രതിസന്ധിയും ഇല്ല’: മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor
WordPress Image Lightbox