24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ’; വനം വകുപ്പിനെതിരെ കെ സുരേന്ദ്രൻ
Uncategorized

‘കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ’; വനം വകുപ്പിനെതിരെ കെ സുരേന്ദ്രൻ

വയനാട് വന്യജീവി ആക്രമണത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 32 കോടി രൂപ നൽകി. എന്നാൽ ഈ തുക ലാപ്സ് ആവുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമം ഇല്ലാതായി. സംസ്ഥാനത്തുള്ളത് കാലഹരണപ്പെട്ട ദരണസംവിധാനം. വനം മന്ത്രി തന്നെ കാലഹരണപ്പെട്ടു. പൊളിച്ചു വിൽക്കേണ്ട അവസ്ഥയിലാണ് വനമന്ത്രിയും വനംവകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് കെ സുരേന്ദ്രൻ.

അതേസമയം കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ് വയനാട് സന്ദർശിക്കും. വനം, പരിസ്ഥിതി മന്ത്രാലയം, മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിലെ വിദഗ്ധ സംഘവും മന്ത്രിക്കൊപ്പമുണ്ട്. എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് ഭൂപേന്ദർ യാദവ് ഡൽഹിയിൽ പറഞ്ഞു. സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി എത്തുന്നത്.

Related posts

*കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട; ഒരു കോടി എട്ട് ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി *

Aswathi Kottiyoor

തിരുവനന്തപുരം വെട്ടുറോഡ് കുടിവെള്ള പൈപ്പ് പൊട്ടി ട്രാൻസ്‌ഫോർമർ റോഡിലേക്ക് വീണു

Aswathi Kottiyoor

*യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ കേളകം ടൗൺ ശുചീകരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox