27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • പാലക്കാട് 75 കിലോ പഴകിയ മീൻ പിടികൂടി
Uncategorized

പാലക്കാട് 75 കിലോ പഴകിയ മീൻ പിടികൂടി

പാലക്കാട് പഴകിയ മീൻ പിടികൂടി. ചെറുപ്പുളശേരി മാർക്കറ്റിൽ 75 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാർക്കറ്റിൽ നിന്നുമാണ് ആരോഗ്യ ഭക്ഷ്യ വിഭാഗം പരിശോധന നടത്തിയത്.ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയത്. സ്ഥാപന ഉടമകൾക്ക് പിഴ ചുമത്തി ആരോഗ്യ വകുപ്പ്. മീൻ സാമ്പിളുകൾ ശേഖരിച്ച് തത്സമയം മൊബൈൽ ലാബിൽ പരിശോധിക്കുകയായിരുന്നു.അതേസമയം കഴിഞ്ഞയാഴ്ച എറണാകുളം മരടിൽ നിർത്തിയിട്ടിരുന്ന രണ്ട് കണ്ടെയ്ന‌റുകളിൽ നിന്ന് പുഴുവരിച്ച മീൻ പിടികൂടിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് മരട് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് 164 പെട്ടി ചീഞ്ഞ മീൻ കണ്ടെത്തിയത്. വിവാദമായതോടെ ആന്ധ്രാപ്രദേശിൽ നിന്ന് മീൻ കൊണ്ടുവന്ന ഡ്രൈവർമാർ സ്ഥലത്ത് നിന്ന് മുങ്ങി.

Related posts

മരണാനന്തര അവയവദാനം കുത്തനെ കുറഞ്ഞു, മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്നതിലും വീഴ്ച

Aswathi Kottiyoor

മലയാളം മിഷന്‍ ദമ്മാം മേഖല കമ്മിറ്റിയുടെ മലയാളി സംഗമം ഇന്ന്

Aswathi Kottiyoor

ലോകകേരള സഭ: ഒന്നിനും കണക്കില്ല; കണക്കുകൾ ഓഡിറ്റ് ചെയ്യാറുണ്ടെന്ന സർക്കാർ വാദം പൊളിഞ്ഞു

Aswathi Kottiyoor
WordPress Image Lightbox