22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ആത്മഹത്യ ഭീഷണിയുമായി 3ാം നിലക്ക് മുകളിൽ 30 ലധികം വിദ്യാർത്ഥികൾ; സബ് കളക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു
Uncategorized

ആത്മഹത്യ ഭീഷണിയുമായി 3ാം നിലക്ക് മുകളിൽ 30 ലധികം വിദ്യാർത്ഥികൾ; സബ് കളക്ടറുടെ ഉറപ്പിൽ സമരം അവസാനിപ്പിച്ചു

ഇടുക്കി: തൊടുപുഴ കോ ഓപ്പറേറ്റീവ് ലോ കോളേജിൽ ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള വിദ്യാർഥികളുടെ പ്രതിഷേധ സമരം അര്‍ദ്ധ രാത്രിയോടെ അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ പരാതികള്‍ നിഷ്പക്ഷമായ കമ്മിറ്റി പരിശോധിക്കുമെന്ന ഉറപ്പിലാണ് സമരം നിർത്തിയത്. സബ് കളക്ടറുമായി നടത്തിയ ചർച്ചയിലായിരുന്നു പരിഹാരം.

നാലുമണിക്ക് തുടങ്ങിയ സമരം ഏഴുമണിക്കൂറോളമാണ് നീണ്ടത്. ആവശ്യം പ്രിന്‍സിപ്പൽ രാജിവെക്കുക. പിന്നെ അനര്‍ഹമായി ഒരുകുട്ടിക്ക് മാത്രം നല്‍കിയ മാർക്ക് റദ്ദാക്കുക, ഈ ആവശ്യമുന്നയിച്ച് സമരം നടത്തിയ വിദ്യാർത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിക്കുക. റാഗിംഗ് പരാതി പരിശോധിക്കുക. ഇതില്‍ പ്രിന്‍സിപ്പൽ രാജി വെക്കുന്നതൊഴികെ മറ്റെല്ലാം ചെയ്യാമെന്ന് മാനേജുമെന്‍റ് ഉറപ്പ് നല്‍കി.

പക്ഷെ പ്രിന്‍സിപ്പലിന്റെ രാജിയില്ലാതെ പിന്നോട്ടില്ലെന്ന നിലപാടുമായി മൂന്നു നിലക്ക് മുകളില്‍ ആതമഹത്യ ഭീക്ഷണിയോടെ മുപ്പതിലധികം കുട്ടികള്‍ ഉറച്ച് നിന്നു. ഡിവൈഎസ്പി മുതല്‍ തഹസില്‍ദാര്‍ വരെ എത്തി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഒടുവിൽ രാത്രി പത്തുമണിയോടെ ഡീന്‍ കുര്യാക്കോസും സബ് കളക്ടർ അരുണ്‍ എസ് നായരുമെത്തി കുട്ടികളുമായി ചർച്ച നടത്തി. അതില്‍ കോളേജിന്‍റെ നിലവിലെ ഭരണസമിതിയെ ഒഴിവാക്കി അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തില്‍ മാനേജുമെന്‍റും അധ്യാപകരും ചെയ്ത ക്രമക്കേടുകൾ അന്വേഷിക്കുമെന്നാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്.

Related posts

ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക്,വോട്ടെടുപ്പ് 7 ഘട്ടങ്ങളായെന്ന് സൂചന

Aswathi Kottiyoor

കൊച്ചി മെട്രോയ്ക്ക് ഇന്ന് ആറാം പിറന്നാള്‍

Aswathi Kottiyoor

വീടിനുള്ളിൽ തീപിടിച്ചു ഓട്ടിസം ബാധിച്ച മകന് ദാരുണാന്ത്യം; അമ്മയ്ക്ക് പൊള്ളലേറ്റു

Aswathi Kottiyoor
WordPress Image Lightbox