24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക്, വീണത് 100അടി താഴ്ചയിലേക്ക്, സ്ത്രീയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി
Uncategorized

വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിലേക്ക്, വീണത് 100അടി താഴ്ചയിലേക്ക്, സ്ത്രീയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

കോഴിക്കോട്: വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക് വീണ സ്ത്രീയെ രക്ഷപ്പെടുത്തി. ഉച്ചയോടെ കോഴിക്കോട് മാവൂരിലാണ് സംഭവം. കാല്‍വഴുതി നൂറടിയോളം താഴ്ചയുള്ള കിണറ്റിലാണ് സ്ത്രീ വീണത്. സംഭവം നടന്ന ഉടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പഞ്ചായത്ത് കിണറ്റില്‍നിന്ന് വെള്ളം കോരുന്നതിനിടെ പ്രദേശവാസിയായ ബിന്ദു എന്ന സ്ത്രീയാണ് കിണറ്റില്‍ വീണത്. വീഴ്ചയില്‍ കിണറിന്‍റെ വശങ്ങളിലോ മറ്റിടങ്ങളിലോ ഇടിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. വെള്ളത്തില്‍ വീണതിന്‍റെ അസ്വസ്ഥത മാത്രമാണുള്ളത്. ഫയര്‍ഫോഴ്സ് എത്തി നെറ്റ് കെട്ടിയിറക്കിയാണ് ഇവരെ പുറത്തെത്തിച്ചത്.

Related posts

കോഴിക്കോട് വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത് പെട്ടിക്കണക്കിന് സ്‍ഫോടക വസ്തുക്കൾ; അന്വേഷണം തുടങ്ങി

Aswathi Kottiyoor

ഹെെക്കോടതി കേസ് റദ്ദാക്കി; ഒമർ ലുലുവിന്റെ ‘നല്ല സമയം’ ഒ.ടി.ടിയിലേയ്ക്ക്. കോഴിക്കോട്: ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരേ കോഴിക്കോട് എക്സൈസ് കമ്മിഷണർ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി. ഡിസംബർ 30-ന് തിയറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്കുശേഷം പിൻവലിച്ചിരുന്നു.

Aswathi Kottiyoor

തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കുഞ്ഞും മരിച്ചു; അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox