24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘ജോലിക്ക് പോകാൻ കുഞ്ഞ് തടസം’; ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ശിൽപ റിമാൻഡിൽ
Uncategorized

‘ജോലിക്ക് പോകാൻ കുഞ്ഞ് തടസം’; ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ശിൽപ റിമാൻഡിൽ

പാലക്കാട്: ഷൊർണൂരിൽ ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശിൽപയെ മാർച്ച് 5 വരെ റിമാൻഡ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് ശിൽപയെ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം
ശിൽ‌പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാൽ മാവേലിക്കര പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടിൽ വച്ചാണ് കുറ്റകൃത്യം നടന്നത്. ജോലിക്ക് പോകാൻ കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് ശില്പ പോലീസിന് മൊഴി നൽകിയിരുന്നു.

Related posts

ആകാശ് തില്ലങ്കേരിക്ക് കണ്ണൂരില്‍ ലൈസന്‍സില്ല, മറ്റ് ആര്‍ടിഒ പരിധികളില്‍ പരിശോധിക്കുന്നുവെന്ന് എംവിഡി

Aswathi Kottiyoor

10 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

Aswathi Kottiyoor

ട്രൈബൽ കലോത്സവം

Aswathi Kottiyoor
WordPress Image Lightbox